Latest NewsKeralaIndia

സെര്‍ച്ച്‌ വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസും ബാലാവകാശ കമ്മിഷനും നടത്തിയ നീക്കങ്ങൾ അവർക്ക് തന്നെ തിരിച്ചടി : നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിദഗ്ധർ

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജന്‍സിക്ക് ആവോളം അധികാരങ്ങളും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം : കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല ഇഡിയുടെ ഇടപെടല്‍. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നോക്കിയാല്‍ ചുരുക്കം കേസുകള്‍ മാത്രമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നതാണ് കാരണം. നിയമപരമായി വളരെയധികം പവര്‍ഫുള്ളായ അന്വേഷണ ഏജന്‍സിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജന്‍സിക്ക് ആവോളം അധികാരങ്ങളും നല്‍കിയിട്ടുണ്ട്.

എന്നാല്‍ അജ്ഞതകാരണമോ, എടുത്തുചാട്ടം കൊണ്ടോ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അവരുടെ പ്രവര്‍ത്തിയില്‍ വിഘാതം സൃഷ്ടിക്കുവാനാണ് സംസ്ഥാനത്തെ പൊലീസുള്‍പ്പടെ ശ്രമിച്ചത്. ഈ സംഭവത്തെ നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ അസി.ഡയറക്ടര്‍ക്ക് നല്‍കുന്ന 17എ ഓണ്‍ ആക്ഷന്‍ റിപ്പോര്‍ട്ടില്‍ ഇത് പരാമര്‍ശിച്ചാല്‍ സെര്‍ച്ചിനെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷന്‍ വിചാരണ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇടപെടാന്‍ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധര്‍. ഈ ശ്രമം കേസില്‍ ബിനീഷിന് തിരിച്ചടിയാവാനും സാധ്യത. ഇന്ത്യന്‍ മണിലോണ്ടറിംഗ് ആന്‍ഡ് സെര്‍ച്ച്‌ ആക്‌ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക.സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആര്‍ക്കും ഇടപെടാനാവില്ല.

കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ,അമ്മയുടെ സാമിപ്യമോ നിഷേധിച്ചുവെന്ന് പരാതിപ്പെടാന്‍ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളു. പരാതി നല്‍കേണ്ടത് ഇ.ഡിക്കാണ്. മറ്റാരെങ്കിലും നല്‍കിയ പരാതിയുമായി ബാലാവകാശ കമ്മിഷന്‍ എത്തിയാല്‍ അത് നിയമപരമായി തെറ്റാണ്. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ലോക്കല്‍ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ അജകുമാര്‍ അഭിപ്രായപ്പെട്ടു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം.

read also: സെര്‍ച്ച്‌ വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ നീക്കങ്ങൾ, ബിനീഷിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചന

വീട്ടിലുള്ള ആര്‍ക്കും പുറത്തേക്ക് പോകാനാവില്ല. സെര്‍ച്ച്‌ നടത്തുമ്പോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്സ്‌മെന്റിനെ ഒന്നും ചെയ്യാന്‍ പൊലീസിനോ മറ്റാര്‍ക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധന്‍ ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ പറഞ്ഞു. മനുഷ്യാവകാശം ലംഘിക്കാന്‍ എന്‍ഫോഴ്സ്‌മെന്റിന് അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടുകാരുടെ നിസഹരണം എതിരാകുന്നത് ബിനീഷിന് വീട്ടില്‍ നിന്ന് കണ്ടെടുത്ത പര്‍സ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാര്‍ഡുണ്ടെന്ന് പറഞ്ഞ് ഫോറം 2ല്‍ വീട്ടുകാര്‍ ഒപ്പിടാതിരുന്നാല്‍ അത് നിയമനടപടികളെ ബാധിക്കില്ലെന്ന് മാത്രമല്ല പ്രതിക്ക് എതിരായി തീരുകയും ചെയ്യും. വസ്തുക്കള്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാര്‍ ഒപ്പിട്ടില്ലെങ്കില്‍ ഇ.ഡി. ടീമിലില്ലാത്ത ഒന്നോ രണ്ടോ പേര്‍ ഒപ്പിട്ടാല്‍ മതി.

കണ്ടെടുത്തത് വീട്ടില്‍ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ് അഡ്വ.അജകുമാര്‍ പറഞ്ഞു. വീട്ടിലെ സംഭവങ്ങള്‍ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡും പറഞ്ഞു. സാധനങ്ങളുടെ പട്ടിക ഒപ്പിടാതിരുന്നാല്‍ എതിര്‍വിശദീകരണം വിചാരണവേളയില്‍ നല്‍കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാല്‍ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാന്‍ ബാലാവകാശ കമ്മിഷനും പൊലീസിനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button