KeralaLatest NewsIndia

ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാര്‍ഡ് തിരുവനന്തപുരത്തെ ബ്യുട്ടിപാർലറടക്കമുള്ള സ്ഥാപനങ്ങളിൽ ഉപയോഗിച്ച യുവതിക്കായി കുരുക്ക് മുറുക്കി ഇഡി, കണ്ടെത്തിയാൽ അറസ്റ്റ്

ബ്യൂട്ടി പാർലർ അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ഇഡി കൊണ്ടുവെച്ചതാണെന്നാണ് ബിനീഷ് കോടിയേരിയുടെ ഭാര്യയും അമ്മയും മാധ്യമങ്ങളോടും മറ്റും ഉറപ്പിച്ചു പറഞ്ഞത്. എന്നാൽ കാര്‍ഡിന്റെ ഇടപാടുകള്‍ തേടിയ ഇഡി കണ്ടെത്തിയത് അനൂപ് ബംഗളുരുവിൽ ഉള്ള സമയത്തും ഈ കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതായാണ്. ബ്യൂട്ടി പാർലർ അടക്കമുള്ള സ്ഥാപനങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഉപയോഗിച്ചത് ഒരു സ്ത്രീയാണെന്നാണ് ഇഡി കരുതുന്നത്. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്‍കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു.ക്രെഡിറ്റ് കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും തിരിച്ചടിയായേക്കും എന്ന വിവരമാണ് വെളിയില്‍ വരുന്നത്. ബിനീഷിന്റെ മുറിയില്‍ നിന്നാണ് അനൂപിന്റെ കാര്‍ഡ് കിട്ടിയത് ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാര്‍ഡ് കണ്ടെടുത്തത്.

അനൂപിന്റെ കാര്‍ഡ് ആണെങ്കില്‍ അത് തങ്ങള്‍ കത്തിച്ചു കളയില്ലേ എന്ന ബിനീഷിന്റെ ഭാര്യാ മാതാവ് മിനിയുടെ മൊഴിയും ഈ കാര്‍ഡ് അവിടെ ഉണ്ടായിരുന്നതല്ല എന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുന്ന ഭാര്യ റെനീറ്റയുടെയും വാദങ്ങള്‍ കൂടുതൽ സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

read also: ബിനീഷിന്റെ കസ്റ്റഡി അവസാനിക്കാനിരിക്കെ നിര്‍ണായക നീക്കവുമായി എന്‍ സി ബി; കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി

ബാങ്ക് ട്രാൻസാക്ഷൻ വിവരങ്ങൾ കണ്ടെത്തിയിട്ടും പഴയ നിലപാടിൽ നിന്ന് ബിനീഷിന്റെ ഭാര്യ ഇതുവരെ വ്യതിചലിച്ചിട്ടില്ല. കാര്‍ഡ് കിട്ടിയതായി സ്റ്റേറ്റ്മെന്റില്‍ ഒപ്പിടാന്‍ റെനീറ്റ വിസമ്മതിച്ചതോടെയാണ് റെയ്ഡ് നീണ്ടത്. അല്ലെങ്കില്‍ സാധാരണ രാത്രി ഒന്‍പത് മണിക്ക് അവര്‍ റെയ്ഡ് അവസാനിപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button