Latest NewsKeralaIndia

‘ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു’: കോൺസുലേറ്റ് വഴി ഖുർ ആൻ ഇറക്കുമതി ചെയ്ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നൽകി

നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമ ലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഖുറാന്‍ വിതരണം ചെയ്തതിലാണ് നടപടി. ഖുറാന്‍ കൊണ്ടു വന്നത് നികുതി ഇളവിലൂടെയാണ്. ഖുറാന്‍ വിതരണം ചെയ്തത് വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചെന്നും ആരോപണമുണ്ട്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്തതില്‍ നിയമ ലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. മതഗ്രന്ഥങ്ങളെ കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്‌തിരുന്നു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്.

read also; അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് കേരളത്തില്‍ ഉപയോഗിച്ചപ്പോള്‍ അനൂപ് ഉണ്ടായിരുന്നത് ബാംഗ്ലൂരില്‍, ഏറ്റവുമൊടുവില്‍ ഈ കാര്‍ഡ് ഉപയോഗിച്ച സ്ഥാപനത്തില്‍ ഇഡി പരിശോധന നടത്തി

നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്‌തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചിരുന്നു. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button