KeralaLatest NewsNews

പൊതു സമൂഹത്തിന് മുന്നില്‍ ബിനീഷിന്റെ കുഞ്ഞിനെ അപമാനിച്ച ബാലാവകാശ കമ്മിഷന്‍ കളിച്ചത് തറ രാഷ്ട്രീയം : കെ.സുരേന്ദ്രന്‍… കൊവിഡ് സമയത്താണ് രണ്ട് വയസായ കൊച്ചു കുഞ്ഞിനെ ഇത്രയും ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചത്

ആലപ്പുഴ: പൊതു സമൂഹത്തിന് മുന്നില്‍ ബിനീഷിന്റെ കുഞ്ഞിനെ അപമാനിച്ച ബാലാവകാശ കമ്മിഷന്‍ കളിച്ചത് തറ രാഷ്ട്രീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാലാവകാശ കമ്മിഷന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്തതു പോലെ കുട്ടിയുടെ പ്രശ്നം രാഷ്ട്രീയ വിഷയമാക്കി. ബിനീഷിന്റെ കുട്ടിയെ ഇ ഡി തടഞ്ഞുവച്ചിട്ടില്ല. ഇ ഡിക്ക് ശാരീരികമായും മാനസികമായും ഒന്നും ചെയ്യാനാകില്ല. അന്വേഷണം സുതാര്യമാണ്. കൊവിഡ് സമയത്താണ് രണ്ട് വയസായ കൊച്ചു കുഞ്ഞിനെ ഇത്രയും ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളെ കൈകാര്യം ചെയ്യുമെന്ന് എ കെ ബാലന്‍ പറയുന്നത് അദ്ദേഹത്തിന്റെ പൂതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read Also : ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡിയ്ക്ക് ലഭിച്ചത് വളരെ സുപ്രധാന തെളിവുകള്‍… തെളിവുകള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്… അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നു … തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ ഒന്നും മിണ്ടാനാകാതെ ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും

പാലാരിവട്ടം അഴിമതി കേസില്‍ സര്‍ക്കാര്‍ സഹായിക്കുന്നതു കൊണ്ട് മാത്രമാണ് ഇബ്രഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാത്തത്. അതേ സഹായം കിട്ടിയതു കൊണ്ടാണ് കമറുദ്ദീന്‍ ഇത്രയും കാലം വിലസി നടന്നത്. തോമസ് ഐസക്കിന്റെ ധനകാര്യമന്ത്രിയെന്നുളള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് ബാദ്ധ്യതയാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ മറയാക്കി സംസ്ഥാന മന്ത്രിമാരും സി പി എം നേതാക്കളും വലിയ തോതിലുളള ഹവാല ഇടപാടുകളാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button