Latest NewsNewsIndia

അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: 2018 ല്‍ റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത വ്യക്തി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്രയെയും താജീന്ദര്‍ ബഗ്ഗയെയും പോലീസ് അറസ്റ്റ് ചെയ്തു.

രജഗട്ടിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തിന് സമീപം ധര്‍ണ്ണ അരങ്ങേറാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ബിജെപി നേതാക്കളെയും രാജേന്ദര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ ഗോസ്വാമിയെ പിന്തുണയ്ക്കാനാണ് പ്രതിഷേധമെന്ന് ദില്ലി സര്‍ക്കാര്‍ മുന്‍ മന്ത്രി മിശ്ര പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ഒരു പത്രപ്രവര്‍ത്തകനെ അറസ്റ്റുചെയ്തത്, സര്‍ക്കാരിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ഗോസ്വാമിക്കെതിരായ ഈ അതിക്രമത്തിന് ഞങ്ങള്‍ എതിരാണെന്ന് മിശ്ര പറഞ്ഞു.

ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ഗോസ്വാമിയെ മുംബൈ ലോവര്‍ പരേലിലെ വസതിയില്‍ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button