Latest NewsIndiaNews

വീട്ടില്‍ വിളിച്ചുവരുത്തി സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി;ഹണിട്രാപ്പില്‍ കുടുങ്ങിയ എന്‍ജിനീയര്‍ക്ക് നഷ്ടമായത് ആറുലക്ഷം രൂപ

യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷം സ്വകാര്യനിമിഷങ്ങൾ പകർത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

മുംബൈ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ആറുലക്ഷം രൂപ. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ വീട്ടില്‍ വിളിച്ചുവരുത്തി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്താണു പണം തട്ടി എടുത്തത്. ഈ കേസില്‍ യുവതിയെയും മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് സംഭവം. പരിചയത്തിലായ യുവതിയുടെ ആവശ്യപ്രകാരം യുവാവ് ദീപാലി ജെയ്‌ന്റെ വീട്ടില്‍ എത്തി. ഇവിടെ ദീപാലി ജെയ്‌നിന് പുറമേ നാലുപേര്‍ കൂടി ഉണ്ടായിരുന്നു. യുവാവിനെ മുറിയില്‍ അടച്ചിട്ട ശേഷം സ്വകാര്യനിമിഷങ്ങൾ പകർത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയാക്കിയത്.

പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച്‌ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. കൂടാതെ യുവാവിന്റെ മൊബൈലില്‍ നിന്ന് ദീപാലി ജെയ്‌ന്റെ മെസേജുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

read also:പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചു, അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു

ഭീഷണിക്ക് വഴങ്ങിയ യുവാവ് മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാലുലക്ഷം രൂപ കൈമാറുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ രണ്ടു ലക്ഷം രൂപയുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായും പൊലീസ് പറയുന്നു.

വിവരം പൊലീസില്‍ അറിയിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഭീഷണിപ്പെടുത്തിയെങ്കിലും യുവാവ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപാലി ജെയ്‌ന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button