Latest NewsKeralaNews

ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്; ലീഗ് എംഎല്‍എയെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച്‌ അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുന്നത്

ഫാഷന്‍ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിൽ ആയ ലീഗ് എംഎല്‍എ എംസി കമറുദ്ദിനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമറുദ്ദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണെന്നും അഴിമതി നടത്തിയിട്ടലില്ലെന്നും ചെന്നിത്തല പറഞ്ഞു. എംഎല്‍എക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസ് എടുക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

”ഞങ്ങള്‍ അഴിമതി നടത്തും ആരും അന്വേഷിക്കേണ്ട എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച്‌ ഒരു അന്വേഷണവും പാടില്ല. ഏതുതരത്തിലുളള കൊളള നടന്നാലും ആരും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കിഷ്ടമുളളതുപോലെ ഞങ്ങള്‍ ചെയ്യും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വവും ഇടതുമുന്നണിയും ഇന്ന് സ്വീകരിച്ചിരിക്കുന്ന നിലപാട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് സി.പി.എം. എത്തിച്ചേര്‍ന്നിട്ടുളളത്. അഴിമതിക്കും കൊളളക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടി കേന്ദ്ര ഏജന്‍സികള്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്ന് ആരോപിക്കുന്നു.

read also:വീട്ടിൽ വഴക്ക്; എസ്‌ഐയ്ക്കെതിരെ പരാതിയുമായി ഭാര്യവീട്ടുകാർ; കേസ് അന്വേഷണത്തിനെത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും കൈകാര്യം ചെയ്ത് എസ്‌ഐ; ഒടുവിൽ അറസ്റ്റ്

എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച്‌ അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുന്നത്.” ചെന്നിത്തല ചോദിച്ചു.

ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെയും പാർട്ടി സെക്രട്ടറിയുടെയും തണല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button