KeralaLatest NewsNews

സമരം ലീഗിന് വേണ്ടി യുഡിഎഫ് ചെയ്യണം ആയിരുന്നു; രമേശ് ചെന്നിത്തലയെ പുകഴ്ത്തി സന്തോഷ് പണ്ഡിറ്റ്

പൗരത്വ ഭേദഗതി പ്രശ്‌നത്തില്‍ LDF സമര പന്തലില്‍ പോയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നിയത്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം ലഭിക്കുമെന്ന് അമിതപ്രതീക്ഷയിൽ ആയിരുന്നു യുഡിഎഫ് നേതൃത്വം. എന്നാൽ പരാജയത്തോടെ വീണ്ടും കേരളത്തിന്റെ പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് എത്തുകയാണ് യുഡിഎഫ്. ആരാകും പ്രതിപക്ഷ നേതാവെന്ന സംശയവും അഭിപ്രായങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചര്‍ച്ചയാവുന്നതിനിടെയാണ് രമേശ് ചെന്നിത്തലയെ വാനോളം പുകഴ്ത്തി സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന പോസ്റ്റിലാണ് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം വന്‍ വിജയമായിരുന്നെന്ന് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരളത്തിന്റെ ഇപ്പോഴത്തെ ഇലെക്ഷന്‍ റിസള്‍ട്ട് പ്രതികൂലം ആണെങ്കിലും ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു എന്നാണു എന്റെ അഭിപ്രായം . അതിനാല്‍ അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും മാറ്റേണ്ട ഒരു ആവശ്യവും നിലവില്‍ ഇല്ല എന്നാണു എന്റെ നിരീക്ഷണം . ചെന്നിത്തല ജി വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല. ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ട്.

read also:രണ്ടാം തരംഗത്തിൽ കൂടുതൽ വെല്ലുവിളികൾ നേരിടുന്നു; തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആദ്യ വര്ഷം പതുക്കെ തുടങ്ങി എങ്കിലും പിന്നീട് കത്തി കയറി. കൂടെ ഉള്ളവരില്‍ നിന്നും വലിയ പിന്തുണ കിട്ടിയില്ലെങ്കിലും നല്ല പ്രകടനം കാഴ്ചവെച്ചു. പക്ഷെ പൗരത്വ ഭേദഗതി പ്രശ്‌നത്തില്‍ LDF സമര പന്തലില്‍ പോയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നിയത്. സമരം ലീഗിന് വേണ്ടി UDF ചെയ്യണം ആയിരുന്നു .

ലോകസഭയില്‍ 19 നേടിയത് ഇദ്ദേഹത്തിന്റെ വിജയം ആയിരുന്നു. കൂടുതലും LDF നേ മുന്‍തൂക്കം ഉണ്ടാകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഫ് പുറകോട്ടു പോയത് മുതല്‍ ആണ് ചില ഘടക കക്ഷി നേതാക്കള്‍ തന്നെ ഇദ്ദേഹത്തെ പാര വെച്ച്‌ തുടങ്ങിയത്. കേരളത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ Congress പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ചിലര്‍ക്ക് സീറ്റു കൊടുത്തതിനോടും എനിക്ക് വിയോജിപ്പ് ഉണ്ട് . അതൊക്കെ ഏതു സാഹചര്യത്തില്‍ ചെയ്തു എന്നറിയില്ല .(ഭാവിയില്‍ അത്തരം സ്ഥാനാര്‍ത്ഥികള്‍ വല്ല കേസിലും പെട്ടാല്‍ അപ്പോള്‍ അനാവശ്യമായ് പാര്‍ട്ടി defence ആയേക്കാം )

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു ..വീണ്ടും നല്ലൊരു പ്രതിപക്ഷ നേതാവാകും എന്ന് പ്രതീക്ഷിക്കുന്നു .

By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button