Latest NewsNewsIndia

അറസ്റ്റു ചെയ്യാൻ വന്ന പോലീസുകാരുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ സംഭവത്തിൽ അമ്മയും മകനും അറസ്റ്റിൽ

മുംബൈ : വധശ്രമക്കേസിൽ മകനെ അറസ്റ്റു ചെയ്യാൻ വന്ന പോലീസുകാരുടെ മുഖത്തേക്ക് അമ്മ മുളകുപൊടി എറിഞ്ഞ സംഭവത്തിൽ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തു. മുളക് പൊടി എറിഞ്ഞ് മകനെ രക്ഷിക്കാനായിരുന്നു അമ്മയുടെ ശ്രമം. മുംബൈയിലെ മാൽവനിയിലെ അംബുജ് വാഡിലാണ് സംഭവം.

Read Also : തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ സ്കൂൾ ഓൺലൈൻ കലോത്സവത്തിന് തിരശീല വീണു

ദീപക് ചൗഹാൻനെയാണ് പോലീസ് വധശ്രമക്കേസിൽ അറസ്റ്റു ചെയ്യാനുണ്ടായിരുന്നത്. മകനെ അറസ്റ്റു ചെയ്ത് കൊണ്ടുപോകാനാണ് പോലീസ് വന്നിട്ടുള്ളത് എന്ന് മനസ്സിലാക്കിയ അമ്മ മീരാ ചൗഹാൻ അടുക്കളയിൽ നിന്ന് മുളകുപൊടി എടുത്ത് കൊണ്ട് വന്ന് പോലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് പ്രതി ദീപക് ഓടി രക്ഷപ്പെട്ടു.

സംഭവത്തെ തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ചൗഹാന്റെ അമ്മയ്ക്ക് എതിരെ നിയമ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു . രക്ഷപ്പെട്ട് ഓടിയ ദീപകിനെ മലാഡിൽ വച്ച് പോലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button