KeralaLatest NewsNews

തിരുവനന്തപുരം ജില്ലാ സ്പെഷ്യൽ സ്കൂൾ ഓൺലൈൻ കലോത്സവത്തിന് തിരശീല വീണു

തിരുവനന്തപുരം : സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അസോസിയേഷൻ ഫോർ ഇന്റെലെക്ച്വൽ ഡിസബിൾഡ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ സ്കൂൾ തിരുവനന്തപുരം ജില്ലാ ഓൺലൈൻ കലോത്സവമായ “ചിലമ്പൊലി 2020” സമാപിച്ചു. ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും നൂറിലധികം കുട്ടികൾ മാറ്റുരച്ചു.

ശനിയാഴ്ച വൈകുന്നേരം 6മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത നടനും സിനിമ നിർമ്മാതാവുമായ ശ്രീ. ദിനേശ് പണിക്കർ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ ഫോർ ഇന്റെലെക്ച്വൽ ഡിസബിൾഡ് ചെയർമാൻ ഫാദർ. റോയ് വടക്കേൽ,എസ്. ഇ. ആർ. ടി അസി. പ്രൊഫ. ഡോ. മീന, ഓർഗനൈസേഷൻ ഫോർ ജോയിന്റ് ആക്ഷൻ ഓഫ് സ്പെഷ്യൽ സ്കൂൾസ് ചെയർമാൻ ശ്രീ. ബ്രാഹ്മനായകം മഹാദേവൻ, എയ്ഡ് വൈസ് ചെയർപേഴ്സൺ ശ്രീമതി. സുശീല കുര്യച്ചൻ, ശ്രീമതി. തങ്കമണി, ശ്രീ. പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു.

വർഷങ്ങളായി ഭിന്നശേഷിയുള്ള കുട്ടികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി എയ്ഡിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്കൂൾ കലോത്സവം വിപുലായി നടത്തിവരാറുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ഓൺലൈൻ വഴിയാണ് ഇത്തവണ കലോത്സവം സംഘടിപ്പിച്ചത്. കണികളോ ആർപ്പുവിളികളോ ഒന്നുമില്ലെങ്കിലും കലോത്സവത്തിന്റെ ഒട്ടും ആവേശം കുറയാതെ മേക്കപ്പിട്ട് വളരെ മനോഹരമായിട്ടാണ് കുട്ടികൾ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുത്തത്.

വേദിയിൽ വിവിധ മത്സരങ്ങൾ അരങ്ങേറിയപ്പോൾ മനുഷ്യ മനഃസാക്ഷിയിൽ ഒരു നൊമ്പരമായി ഇന്നും നിലകൊള്ളുന്ന അട്ടപ്പാടിയിലെ മധുവും, അച്ഛനും അമ്മക്കും കോവിഡ് ബാധിച്ചപ്പോൾ നോക്കാൻ ആരുമില്ലാതിരുന്ന പിഞ്ചു കുഞ്ഞിന്‌ മാതൃത്വത്തിന്റെ സ്നേഹം നൽകി വാത്സല്യം കൊണ്ട് കണ്ണുനനയിച്ച ഡോക്ടർ മേരി അനിതയും കോവിഡ് പോരാളികളായ നഴ്സുമാരും ഡോക്ടമാരും അരങ്ങിൽ കുട്ടികൾ അവതരിച്ചത് വിസ്മയമായി.

സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ കുട്ടികളും സമ്മാനത്തിന് സമ്മാനം നാലുമെന്ന് അറിയിച്ചു. എ ഗ്രേഡ് നേടിയവർ നവംബർ 14ന് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നാടോടിനൃത്തമത്സരത്തിൽ രാഹുൽ. എസ്എസ് ( മരിയോൻ പ്ലൈ ഹോം സ്കൂൾ മണ്ണന്തല ), സഖി (നവജ്യോതി സ്പെഷ്യൽ സ്കൂൾ അമ്പൂരി ), പ്രസംഗം ആര്യ അൽഫോൻസ(കാരുണ്യ സ്പെഷ്യൽ സ്കൂൾ അമരവിള ), ലളിതഗാനം അനന്യ ബിജീഷ് (റോട്ടറി സ്പെഷ്യൽ സ്കൂൾ വഴുതക്കാട് ), മാധവ്.എസ്ആർ (മരിയോൻ പ്ലൈ ഹോം മണ്ണന്തല ), പ്രച്ഛന്നവേഷം അമൽ ( ഉദയ സ്കൂൾ ) തുടങ്ങിയവർ ജില്ലയിൽ എ ഗ്രേഡ് നേടി

shortlink

Post Your Comments


Back to top button