Latest NewsNewsInternational

സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം: 11 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിനെ ഞെട്ടിച്ച് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു, സൈനികരുള്‍പ്പെടെ 8 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ബാഗ്ദാദിലെ അല്‍- റദ്വാനിയയിലാണ് സംഭവം. ആയുധധാരികളായ 4 പേര്‍ വാഹനത്തില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ഗ്രനേഡും യാന്ത്രിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

read also :ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, എന്നെ കുടുക്കാന്‍ കഴിയില്ല എന്ന പോസ്റ്റ് ചോദ്യം ചെയ്യല്‍ കഴിയും മുന്‍പേ മന്ത്രിയുടെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദമായി… ഉടന്‍ പോസ്റ്റ് ആരോ പിന്‍വലിച്ചു

കഴിഞ്ഞ ദിവസവും സേനയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാഖി സൈന്യം പറഞ്ഞു. പോലീസും സൈന്യവും ഭീകരര്‍ക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button