Latest NewsNewsInternational

മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം : നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്‍

വാഷിങ്ടണ്‍; മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇനി യുഎസ് പൗരത്വം, നിയമങ്ങള്‍ മാറ്റാന്‍ ബൈഡന്‍. കൂറ്റന്‍ ലീഡ് നേടി അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ ട്രംപ് ഭരണകുട നയങ്ങളെ സമഗ്രമായി പൊളിച്ചെഴുതാനുള്ള നീക്കം നടത്തുകയാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിവിധ രാജ്യങ്ങളില്‍ നിന്ന് രേഖകളില്ലാതെ എത്തിയ 1.1 കോടി കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ നീക്കം. അഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാര്‍ക്കും പൗരത്വം ലഭിച്ചേക്കും.

Read Also : ബൈഡനെ അഭിനന്ദിക്കാതെ കിം; ബൈഡനുമായി കിം എന്ത് ബന്ധം കാത്തുസൂക്ഷിക്കുമെന്ന ആശങ്കയിൽ ലോകം

എച്ച്1 ബി വിസകളുടെ എണ്ണവും വര്‍ധിപ്പിച്ചേക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എച്ച്1 വിസകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനായിരുന്നു ഭരണകുടത്തിന്റെ തിരുമാനം. ഈ നീക്കവും പിന്‍വലിച്ചേക്കും. മാത്രമല്ല പ്രതിവര്‍ഷം 95,000 അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് പരിഗണിച്ചേക്കും.

മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും പിന്‍വലിച്ചേക്കും. 6 മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഭരണകുടം വിലക്കേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് യാത്രാവലിക്ക്ഏര്‍പ്പെടുത്തിയതെന്നായിരുന്നു ട്രംപിന്റെവിശദീകരണം.ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.അധികാരത്തിലേറിയാല്‍ അമേരിക്കന്‍ മുസ്ലീങ്ങളെ തന്റെ ഭരണത്തിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളിലും ഉള്‍പ്പെടുത്തുമെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button