KeralaLatest NewsNews

മുസ്ലീംലീഗ് നേതാവ് സി.മോയിന്‍ കുട്ടി അന്തരിച്ചു

സംസ്‌കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തില്‍ നടത്തും.

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയന്‍ കുട്ടി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിനു 77 വയസായിരുന്നു.

സംസ്‌കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തില്‍ നടത്തും. നിലവില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്ബാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button