COVID 19Latest NewsNewsInternational

കോവിഡ് വാക്സീനില്‍ നിര്‍ണായക വഴിത്തിരിവ്

കോവിഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. യുഎസ് കമ്പനിയായ ഫിസര്‍ വികസിപ്പിക്കുന്ന വാക്‌സീന്‍ രോഗപ്രതിരോധത്തില്‍ 90 ശതമാനവും കാര്യക്ഷമമെന്ന് സ്വതന്ത്രസമിതി വിലയിരുത്തല്‍. ഈ മാസം അവസാനം പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അനുമതിക്കായി അപേക്ഷിക്കും. വാക്‌സീന്‍ പരീക്ഷണം വിജയകരമാണോ എന്ന് വിലയിരുത്തന്നതിന്റെ പ്രാഥമികഘട്ടമാണ് സ്വതന്ത്രസമിതിയുടെ റിപ്പോര്‍ട്ട്.

Read Also : വികസിത രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യ രോഗവ്യാപനം ചെറുത്തതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍… എതിരാളികളുടെ വായഅടപ്പിച്ച് കണക്കുകള്‍ താരതമ്യം ചെയ്ത് മന്ത്രാലയം

ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെകുമായി ചേര്‍ന്നാണ് ഫിസറിന്റെ പരീക്ഷണം. ഇന്ത്യയില്‍ ഈ വാക്‌സീന്‍ പരീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാകില്ല. ഇന്ത്യയില്‍ പരീക്ഷിച്ച് വിജയമുറപ്പിക്കുന്ന വാക്‌സീന്‍ മാത്രമേ ഇവിടെ വിതരണം ചെയ്യാവൂ എന്നാണ് ചട്ടം. എഫ്ഡിഎ അനുമതി ലഭിച്ചാല്‍ ഈ വര്ഷാവസാനം 20 ലക്ഷംപേര്‍ക്കെങ്കിലും വാക്‌സീന്‍ ലഭ്യമാക്കുമെന്ന് കമ്പനി പറയുന്നു.. രണ്ടുഡോസാണ് ഫിസര്‍ വാക്‌സീന്‍ നല്‍കേണ്ടത്. ആഗോള വാക്‌സീന്‍ പരീക്ഷണങ്ങളില്‍ സ്വതന്ത്രസമിതിയുടെ കാര്യക്ഷമതാ റിപ്പോര്‍ട്ട് പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫിസര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button