Latest NewsNews

ബിനീഷ് കോടിയേരിയ്ക്ക് അടുത്ത കുരുക്ക് മുറുക്കി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

ബംഗളൂരു: ബിനീഷ് കോടിയേരിയ്ക്ക് അടുത്ത കുരുക്ക് മുറുക്കി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ . ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് സൂചന. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്‍സിബി അറസ്റ്റ് ചെയ്താല്‍ ബിനീഷിന് ഏറെ കാലം ജയിലില്‍ കഴിയേണ്ടി വരും. തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളില്‍ ഇഡി കോടതിയെ അറിയിക്കുന്ന വസ്തുതകളും നിര്‍ണ്ണായകമാകും.

Read Also :  ബിനീഷ് കേസില്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രതിയാകും: സുഭാഷ് വാസു

ലഹരി കടത്തില്‍ ചോദ്യം ചെയ്യാനാണ് ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങുക. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷിന്റേതാണോ എന്നു കണ്ടെത്താനാണിത്. താന്‍ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു. എന്‍സിബി കസ്റ്റഡി ആവശ്യപ്പെട്ടില്ലെങ്കില്‍ കോടതി ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തേക്കും. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button