Latest NewsNewsIndia

നിതീഷിനെ കോൺഗ്രസിലേയ്ക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു.

ന്യൂഡല്‍ഹി: രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്. ബീഹാർ മുഖ്യമന്ത്രി നീതിഷ് കുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Read Also: ജനങ്ങളുടെ അനുഗ്രഹത്തോടെ ജനാധിപത്യം ഒരിക്കല്‍കൂടി; ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

എന്നാല്‍ മറ്റ് നേതാക്കളൊന്നുംദിഗ് വിജയ് സിംഗിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് നിതീഷ് കുമാറെന്നും അദ്ദേഹം ട്വിറ്റിൽ അറിയിച്ചു. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു. ഈ സാഹചര്യത്തിലാണ് നിതീഷിനെ ദിഗ്‍വിജയ് സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button