Latest NewsNewsIndia

ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ

കൊൽക്കത്ത: ഭീകരസംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്ത ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. സെയ്ദ് എം ഇഡ്‌റിസ് എന്നയാളാണ് പിടിയിലായത്.ദേശീയ അന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടി രൂപയുടെ ആനുകൂല്യം ; വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടനയിലേക്ക് യുവാക്കളെ ആകർഷിക്കുകയും സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് അവരെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. ഇത്തരം സംഘങ്ങൾ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിച്ച് ഭീകര പ്രത്യയ ശാസ്ത്രങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button