Latest NewsNewsEntertainment

‘നിന്നെ കിട്ടുമോ‘ എന്ന് അശ്ലീല മെസേജ് അയച്ച് യുവാവ്; ‘അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നതെന്ന് രൂക്ഷമായി പ്രതികരിച്ച് നടി സാധിക

പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചാണ് സാധികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തനിക്ക് സോഷ്യല്‍ മീഡിയയില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ആള്‍ക്കെതിരെ നടി സാധി വേണുഗോപാല്‍. കിഷോര്‍ എന്ന പേരുള്ളയാള്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും, അയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചാണ് സാധികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിയ്ക്കുന്നത്.

ജീവിതത്തിൽ”അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നത്, കാശ് അയാള്‍ക്കൊരു പ്രശ്‌നമല്ല… നിങ്ങള്‍ താത്പര്യമുണ്ടെങ്കില്‍ ഒന്നിക്കാം” എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നു എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ കാണാനാവുക.

 

എന്നാൽ നടി സാധികയ്ക്ക് പിന്തുണയുമായും നിരവധി കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇതിനെതിരെ നിയമപരമായി നീങ്ങണം എന്ന നിര്‍ദേശമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നേരത്തെയും അശ്ലീലസന്ദേശങ്ങളെ കുറിച്ചും സൈബര്‍ ആക്രമണങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് സാധിക വന്നിരുന്നു, ശരീരഭാഗങ്ങള്‍ അയച്ച് ശല്യം ചെയ്ത യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെച്ചിരുന്നു. ഇതു പോലുള്ള ജന്മങ്ങള്‍ ആണിന്റെ ശാപമാണ്, പെണ്ണ് എന്ന വാക്കിന് കാമം എന്ന് മാത്രം അര്‍ത്ഥം അറിയാവുന്നവര്‍ പാഴ്ജന്മങ്ങള്‍ എന്നാണ് സാധിക അന്ന് എഴുതിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button