Latest NewsIndiaInternational

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ നിന്ന് സൈനിക പിന്മാറ്റ നടപടികള്‍ ആരംഭിച്ചതായി ചൈന ഇന്ത്യയെ അറിയിച്ചു, കരുതലോടെ ഇന്ത്യ

മിസൈലുകള്‍, സേനാ വാഹനങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ നിന്ന് നീക്കുന്നതാണ് ആദ്യ ഘട്ട പിന്മാറ്റം.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റ നടപടികള്‍ തുടങ്ങിയതായി ചൈന. ഫോര്‍വേര്‍ഡ് പോയിന്റില്‍ നിന്ന് ടാങ്കുകളെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയതായാണ് ചൈന ഇന്ത്യയെ അറിച്ചത്. എന്നാൽ ഇന്ത്യ ചൈനയെ കണ്ണുമടച്ചു വിശ്വസിക്കാൻ തയ്യാറായിട്ടില്ല. മിസൈലുകള്‍, സേനാ വാഹനങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ നിന്ന് നീക്കുന്നതാണ് ആദ്യ ഘട്ട പിന്മാറ്റം.

ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തെ നടപടികള്‍ ആരംഭിച്ചതായാണ് ചൈന, ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്. ചൈനയുടെ നിലപാട് വസ്തുതാപരാമാണോ എന്ന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ പരിശോധിച്ച്‌ ഇന്ത്യ ഉറപ്പ് വരുത്തും. അതിന് ശേഷമാകും ഇന്ത്യന്‍ ഭാഗത്തെ നടപടികള്‍.

read also: “മഹാരാഷ്ട്രയില്‍ ഉദ്ധവ്‌ താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കും”, പുതിയ സർക്കാർ ഉണ്ടാക്കുമെന്ന സൂചനയുമായി ദേവേന്ദ്ര ഫഡ്നാവിസ്

രണ്ടാം ഘട്ടത്തില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുള്ള മലനിരകളില്‍ നിന്ന് 3 ദിവസങ്ങളിലായാണ് ഇരുസേനകളും പിന്നോട്ടു നീണ്ടേണ്ടത്. ആദ്യ ഘട്ട പിന്മാറ്റം പൂര്‍ത്തിയായാല്‍ തുടര്‍ന്ന് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കും. സേനകള്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതി ഒഴിവാക്കുകയാണ് ഇതുവഴിയുള്ള ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button