Latest NewsIndia

മോദി ഭരണത്തില്‍ രാജ്യത്ത് ജനങ്ങളുടെ നിലനില്‍പ്‌ അപകടത്തില്‍: സിപിഐ എം പിബി

ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തികമാന്ദ്യത്തില്‍ പ്രവേശിച്ചതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം പൊളിറ്റ്ബ്യൂറോ. മോദിസര്‍ക്കാരിന്റെ നയങ്ങള്‍ സൃഷ്ടിച്ച ഭീമമായ സാമ്പത്തിക തകര്‍ച്ച ജനങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തികമാന്ദ്യത്തില്‍ പ്രവേശിച്ചതായി റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു.

സമ്പദ്ഘടന തുടര്‍ച്ചയായി ഇടിയുന്നത് ജനങ്ങളുടെ ജീവിതമാര്‍ഗം തകര്‍ക്കുകയും കോടിക്കണക്കിനുപേരെ ദാരിദ്ര്യത്തിലാക്കുകയും ചെയ്യുന്നു. പട്ടിണിയും ദുരിതവും പടരുന്നു.ദേശീയ ആസ്തികളുടെ കൊള്ള അവസാനിപ്പിക്കണം. പൊതുനിക്ഷേപം ഉയര്‍ത്തിയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ആഭ്യന്തരവാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്ന വിധത്തില്‍ തൊഴിലുകള്‍ സൃഷ്ടിച്ചും മാത്രമേ സമ്പദ്ഘടനയെ കരകയറ്റാന്‍ കഴിയൂ.

read also: ബീഹാറിലെ വിജയത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്

ഇലക്ടറല്‍ ബോണ്ട് സംവിധാനം, പ്രധാനമന്ത്രിയുടെ സ്വകാര്യഫണ്ട് എന്നിവ പിന്‍വലിക്കണം. ഈ പണവും പൊതുഫണ്ടിലേയ്ക്ക് വകമാറ്റുകയും ജനങ്ങള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിനിയോഗിക്കുകയും ചെയ്യണം–-പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button