Latest NewsNewsIndia

‘സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശ’; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

അര്‍ണബിന്‍റെ നിരന്തര വിമര്‍ശകനാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ കമ്ര.

മുംബൈ: റിപ്പബ്ലിക് ചാനൽ എഡിറ്റർ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ ഹാസ്യാവതാരകന്‍ കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. മുംബൈയിലെ അഭിഭാഷകനായ റിസ്വം സിദ്ദീഖിയാണ് പരാതിപ്പെട്ടത്.

http://

അര്‍ണബിന് ജാമ്യം അനുവദിച്ചതിന് പിന്നാലെയുള്ള കുനാല്‍ കമ്രയുടെ ഏതാനും ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്ക് ഷാംപെയ്ന്‍ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാര്‍ക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു.

http://

എന്നാൽ കുനാല്‍ കമ്രക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്‍റെ അനുമതി തേടിയിരിക്കുകയാണ് പരാതിക്കാരന്‍. സുപ്രീംകോടതിയെ ഇകഴ്ത്തിക്കാട്ടാനുള്ള മനപൂര്‍വമായ ശ്രമമാണ് നടന്നതെന്ന് അറ്റോര്‍ണി ജനറലിനുള്ള കത്തില്‍ പരാതിക്കാരന്‍ പറയുന്നു. അര്‍ണബിന്‍റെ ഹരജി അടിയന്തരമായി പരിഗണിച്ചതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അര്‍ണബിന്‍റെ നിരന്തര വിമര്‍ശകനാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയനായ കുനാല്‍ കമ്ര.

Read Also: ‘അര്‍ണാബിന്റെ ജാമ്യം; ‘അതിവേഗ നീതി ‘യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്; തുറന്നടിച്ച് സിദ്ദീഖ് കാപ്പന്റെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button