Latest NewsIndia

‘ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കാനുളള നീക്കത്തിൽ നിന്ന് പിന്മാറണം’- കേന്ദ്രത്തിന് താക്കീതുമായി സിപിഎം

ഐടി നിയമവും നിലവിലുള്ള ഇതര നിയമങ്ങളും വഴി ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കാനാകും.

ന്യൂഡല്‍ഹി: ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സിപിഎം. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഐടി നിയമവും നിലവിലുള്ള ഇതര നിയമങ്ങളും വഴി ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കാനാകും.

അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിഭവന്‍ ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. 1961 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) ചട്ടത്തിലെ രണ്ടാം ഷെഡ്യൂള്‍ അനുസരിച്ചാണ് നടപടിയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

read also: സി ബി ഐയ്ക്ക് വഴിയൊരുക്കി ഇഡി , ചോദിച്ച രേഖകളെല്ലാം ബലം പിടിക്കാതെ ചീഫ് സെക്രട്ടറി തന്നെ നൽകേണ്ടി വരും, ശിവശങ്കറിലൂടെ പുതുതന്ത്രം പയറ്റി കേന്ദ്ര ഏജൻസികൾ

അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ വരുതിയിലാക്കിയശേഷം ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് പോളിറ്റ് ബ്യൂറോയുടെ ആരോപണം. ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഓണ്‍ലൈന്‍ ഉള്ളടക്ക ദാതാക്കളെയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണ പരിധിയില്‍ കൊണ്ടുവരാനുളള നീക്കം ഈ ഉദ്ദേശ്യത്തിലാണെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button