MollywoodLatest NewsNewsEntertainment

.കുടുംബ കോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം “ജമാലിൻ്റെ പുഞ്ചിരി”; ചിത്രത്തിൻ്റെരണ്ടാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നു

കുടുംബ കോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം കിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം

ചിത്രം കിയേഷൻസിൻ്റെ ബാനറിൽ വി.എസ്.സുരേഷ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ജമാലിൻ്റെ പുഞ്ചിരി.കുടുംബ കോടതി, നാടോടിമന്നൻ തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം കിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരുക്കുന്നത് മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച വിക്കി തമ്പിയാണ്.

തിരുവനന്തപുരത്ത് ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം നവംബർ അവസാനവാരത്തിൽ തിരുവനന്തപുരത്താരംഭിക്കുന്നു. പുതിയ തലമുറക്കാരും മുൻ തലമുറക്കാരും ഒരുപോലെ അണിനിരക്കുന്ന ഈ ചിത്രം എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വാദകരമാകും വിധത്തിലാണ് അവതരിപ്പിക്കുന്നത്.

ഇന്ദ്രൻസ്, സിദ്ദിഖ്, ജോയ് മാത്യു, അശോകൻ, മിഥുൻ രമേശ്,നസ് ലിൻ ( തണ്ണീർമത്തൻ ഫെയിം) ശിവദാസൻ ( തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം) കൊച്ചുപ്രേമൻ, ദിനേശ് പണിക്കർ ,രമേഷ് വലിയ ശാലാ, സുനിൽ, ഫർഹാൻ ശീലഷ്മി, മല്ലികാ സുകുമാരൻ, രേണുക താരാ കല്യാൺ, ജസ്ന എന്നിവർക്കൊപ്പം നായികയായി പ്രയാഗാ മാർട്ടിനും അഭിനയിക്കുന്നു.

വി.എസ്.സുഭാഷിൻ്റേതാണ് രചന.അനിൽകുമാർ പാരിപ്പള്ളി, മധ്യ ആർ.ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി ഈണം പകർന്നിരിക്കുന്നു. ഉദയൻ അമ്പാടിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – അയൂബ് വാൻ. കലാസംവിധാനം.മഹേഷ് ശ്രീധർ.കോസ്റ്റ്യും – ഡിസൈൻ.ഇന്ദ്രൻസ് ജയൻ –  മേക്കപ്പ്.സന്തോഷ് വെൺപകൽ, ചീഫ് അസ്സോസ്സിയേറ്റ് – സജി സുകുമാരൻ,  പ്രൊഡക്ഷൻ കൺട്രോളർ-ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ ഡിസൈനർ – ചന്ദ്രൻ പനങ്ങോട്.
കിയേറ്റീവ് ഹെഡ് -അനിൽകുമാർ പാരിപ്പള്ളി.
കണ്ടൻസ് – നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

shortlink

Post Your Comments


Back to top button