Latest NewsNewsIndia

ഇവിടെയെത്തിയാല്‍ ആര്‍ക്കും ഉറക്കം വരില്ല; ജയലളിത, വി.കെ. ശശികല, അബ്ദുള്‍ നാസര്‍ മദനി വരെ കിടന്ന ജയിലിൽ ബിനീഷ് കോടിയേരിയും; ദുര്‍ഭൂതത്തിന്റെ ചരിത്രമുള്ള പരപ്പന അഗ്രഹാര ജയിലിനെ ക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ

മയക്കുമരുന്ന് കേസില്‍ എന്‍സിബിയും കുരിക്കിടുന്നതോടെ ബിനീഷിനു പരപ്പനയില്‍ നിന്നും ഇനി എന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് അറിയില്ല.

കർണ്ണാടക മയക്കു മരുന്നു കേസിൽ സാമ്പത്തിക ഇടപാട് നടത്തിയ ബിനീഷ് കോടിയേരി ബംഗളുരുവിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതോടെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്. വളരെയേറെ പ്രമുഖര്‍ കഴിഞ്ഞ പരപ്പന അഗ്രഹാര ജയിലിനെക്കുറിച്ചു പുറത്തു വരുന്നത് അത്ര നല്ല കാര്യങ്ങൾ അല്ല.

കര്‍ണാടകയിലെ ഏറ്റവും വലിയ ജയിലായ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ 1997 ലാണ് നിർമ്മിച്ചത്. 2000 ല്‍ ബാംഗ്ലൂരിലെ സെന്‍ട്രല്‍ ജയിലായി മാറിയ ഇവിടെ 4,400 ലധികം തടവുകാരുണ്ട്. ഗുണ്ടാ നേതാക്കള്‍, തീവ്രവാദികള്‍, വിവിഐപി തടവുകാര്‍, ഗുണ്ടാ നേതാക്കള്‍, അക്രമ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ളവര്‍, പതിവ് കുറ്റവാളികള്‍ എന്നിവരെല്ലാം കിടക്കുന്ന പരപ്പന ജയിലിൽ തമിഴ്‌നാടു മുഖ്യമന്ത്രിയായിരുന്ന ജയലളിത, വി.കെ. ശശികല, അബ്ദുള്‍ നാസര്‍ മദനി എന്നവരും കഴിഞ്ഞിരുന്നു.

അനധികൃത സ്വത്ത് സമ്ബാദന കേസിലാണ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പരപ്പനയിൽ എത്തിയത്. ബംഗളൂരുവിലെ പ്രത്യേക കോടതി നാലുവര്‍ഷം തടവും നൂറുകോടി രൂപ പിഴയും വിധിച്ചിരുന്നു. അതോടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി. ജയലളിതയ്ക്ക് പിന്നാലെ അവരുടെ തോഴി ശശികലയും പരപ്പന ജയിലിലെത്തി. അത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. താമസിച്ചിരുന്ന സെല്‍ തനിക്ക് നല്‍കണമെന്ന് ശശികല അധികൃതരോട് ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് ചൂട് പിടിപ്പിച്ചത്. കോടീശ്വരിയായ ശശികല മൂന്ന് സാരികളാണ് ജയിൽ ധരിക്കുന്നത്, ജയിലില്‍ മെഴുകുതിരി നിര്‍മ്മാണവും ചന്ദനത്തിരി നിര്‍മ്മാണത്തിലും നിൽക്കുന്ന ശശികലയ്ക്ക് 50 രൂപ ദിവസവേതമുണ്ട്. അതേസമയം ജയില്‍ അധികൃതര്‍ ശശികലയ്ക്ക് ടിവി സെറ്റും കിടക്കയും ഒരു ടേബിള്‍ ഫാനും നല്‍കിയതും വിമർശനങ്ങളിൽ ഇടംനേടി

ഇതുവരേയ്ക്കും കേരളത്തിലെത്താന്‍ കഴിയാതെ, എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അബ്ദുള്‍ നാസര്‍ മദനി. 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്ബര കേസില്‍ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞ മദിനി 3 വര്‍ഷക്കാലമായി ബംഗ്ലൂരുവില്‍ ജാമ്യവ്യവസ്ഥയോടെ കഴിയുകയാണ്.

ഇത്തരം വിവാദ താരങ്ങൾ കിടന്ന് വാർത്തകളിൽ നിറഞ്ഞ ഈ ജയിലിൽ കഴിയുകയാണ് ബിനീഷ് കോടിയേരിയും. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ എന്‍സിബിയും കുരിക്കിടുന്നതോടെ ബിനീഷിനു പരപ്പനയില്‍ നിന്നും ഇനി എന്ന് പുറത്തിറങ്ങാന്‍ പറ്റുമെന്ന് അറിയില്ല. അഗ്രഹാരയിലെ ഉറക്കം കെടുത്തുന്ന ദുർഭൂതങ്ങൾ ബിനീഷിനെ കടാക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button