KeralaNattuvarthaLatest NewsNews

കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും, മടങ്ങിപ്പോകുന്ന വസന്തത്തിനും നൊമ്പരങ്ങൾ ഏറെയാണ്: ബിനീഷ് കോടിയേരി

യാതൊരുവിധ ഭീഷണിയുടെമുന്നിലും തലകുനിച്ചുകൊണ്ട് നിലപാടുകളിൽ സമരസപ്പെടാൻ നിന്നിട്ടില്ല

തിരുവനന്തപുരം: പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് കുറിപ്പ്. സഹജീവിയുടെ ജീവിത ദുഃഖത്തോട് ചേർന്നു നിൽക്കാനാണ്‌ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും യാതൊരുവിധ ഭീഷണിയുടെമുന്നിലും തലകുനിച്ചുകൊണ്ട് നിലപാടുകളിൽ സമരസപ്പെടാനും നിന്നിട്ടില്ലെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:നെഞ്ചുവേദന ഈ രോ​ഗങ്ങളുടെയും ലക്ഷണമാണ്

‘കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും, മടങ്ങിപ്പോകുന്ന വസന്തത്തിനും നൊമ്പരങ്ങൾ ഏറെയാണ്, എങ്കിലും കൊഴിഞ്ഞു വീണ ഇലകൾക്ക് പകരം തളിരിലകൾ തളിർക്കുമെന്നതും മടങ്ങിപ്പോകുന്ന വസന്തത്തിനുപകരം പുതുവസന്തം വരുമെന്നുമുള്ള പ്രതീക്ഷയാണ് ജീവിതം പോയകാലത്തിന്റെ നന്മകൾ നിലനിർത്തുകയും , പുത്തൻകാലത്തു വരാൻപോകുന്ന തിന്മകളെ ജയിക്കുകയും ചെയ്യും എന്ന ഉറപ്പോടെ സമത്വസുന്ദര ലോകത്തിനായുള്ള യാത്രയിൽ പുതിയകാലത്തെ വരവേൽക്കാം’, ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും , മടങ്ങിപ്പോകുന്ന വസന്തത്തിനും നൊമ്പരങ്ങൾ ഏറെയാണ്, എങ്കിലും കൊഴിഞ്ഞു വീണ ഇലകൾക്ക് പകരം തളിരിലകൾ തളിർക്കുമെന്നതും മടങ്ങിപ്പോകുന്ന വസന്തത്തിനുപകരം പുതുവസന്തം വരുമെന്നുമുള്ള പ്രതീക്ഷയാണ് ജീവിതം. പോയകാലത്തിന്റെ നന്മകൾ നിലനിർത്തുകയും , പുത്തൻകാലത്തു വരാൻപോകുന്ന തിന്മകളെ ജയിക്കുകയും ചെയ്യും എന്ന ഉറപ്പോടെ സമത്വസുന്ദര ലോകത്തിനായുള്ള യാത്രയിൽ പുതിയകാലത്തെ വരവേൽക്കാം.

സഹജീവിയുടെ ജീവിത ദുഃഖത്തോട് ചേർന്നു നിൽക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്, യാതൊരുവിധ ഭീഷണിയുടെമുന്നിലും തലകുനിച്ചുകൊണ്ട് നിലപാടുകളിൽ സമരസപ്പെടാനും നിന്നിട്ടില്ല , എനിക്ക് എന്റെ സ്വത്വത്തോടെപ്പോഴും നീതിപുലർത്തിയെ പറ്റൂ. അതുകൊണ്ടുതന്നെ ഞാൻ ഞാനായിതന്നെ തുടരും. എല്ലാവർക്കും നല്ലത് കാണുവാനും നല്ലത് കേൾക്കുവാനും പറ്റട്ടെ എല്ലാവർക്കും പുതുവത്സരാശംസകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button