Latest NewsNewsEntertainment

കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ്, കുടുംബത്തിന് ഒപ്പം ആഘോഷമാക്കി നടി പേളി മാണി

കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് കുടുംബത്തിനൊപ്പം ആഘോഷമാക്കി നടിയും അവതാരകയുമായ പേളി മാണി. ഇന്നലെ ഉച്ചയ്ക്ക് 1.30-ന് ആണ് നെറ്റ്ഫ്‌ളിക്‌സ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ‘ലുഡോ’ റിലീസ് ചെയ്തത്. വീട്ടിലെ സ്‌ക്രീനിന് മുന്നില്‍ തിയേറ്ററിനുള്ളിലെന്ന പോലെ അന്തരീക്ഷം ഒരുക്കിയാണ് എല്ലാവരും ചേര്‍ന്ന് സിനിമയെ ആഘോഷമാക്കിയത്.

പക്ഷേ, ഈ കൂട്ടത്തില്‍ ഭര്‍ത്താവ് ശ്രീനിഷ് ഇല്ല. താരം ഷൂട്ടിംഗ് തിരക്കുകളിലാണ്. ഗര്‍ഭിണിയായ പേളി ലുഡോയുടെ പ്രൊമോഷന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ വീഡിയോ ചര്‍ച്ചയിലും പങ്കെടുത്തിരുന്നു. അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്. ഷീജ തോമസ് എന്നാണ് പേളിയുടെ കഥാപാത്രത്തിന്റെ പേര്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ്, ആശ നേഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വോഷത്തിലെത്തിയത്.

ലൂഡോയിൽ പങ്കജ് ത്രിപാഠി അവതരിപ്പിച്ച കാലീന്‍ ഭയ്യ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, റിലീസ് ചെയ്ത് തൊട്ടു പിന്നാലെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് തമിഴ് റോക്കേഴ്‌സ് സൈറ്റിലും എത്തിയതായി വിവരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button