Latest NewsNewsInternational

കൊറോണ വാക്സിന്‍: മോദിക്ക് നന്ദി പറഞ്ഞ് ഡബ്ല്യുഎച്ച്ഒ തലവന്‍

ന്യൂയോര്‍ക്ക്: ലോകനന്മ ലക്ഷ്യമാക്കിയാണ് ഇന്ത്യയുടെ കോവിഡ് വാക്‌സിനെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ലോകനന്മ ലക്ഷ്യമാക്കിയുള്ള കൊവാക്സ് പദ്ധതിയോടു പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു അദ്ദേഹം നന്ദി പറഞ്ഞു. കൊറോണ വാക്സിന്‍ ലോകത്ത് എല്ലായിടത്തും ഒരുപോലെ ലഭ്യമാക്കുക ലക്ഷ്യമിട്ടുള്ള കൊവാക്സ് പദ്ധതിക്ക് ശക്തമായ പിന്തുണ നല്‍കുന്ന പ്രധാനമന്ത്രി മോദിയെ നേരിട്ട് നന്ദി അറിയിച്ചതായി ഗബ്രിയേസസ് ട്വീറ്റ് ചെയ്തു.

Read Also : ദീപാവലിയോടനുബന്ധിച്ച് ദീപപ്രഭയാല്‍ വിസ്മയങ്ങള്‍ തീര്‍ക്കാനൊരുങ്ങി അയോധ്യ: 5,51,000 വിളക്കുകള്‍ തെളിയും

ആഗോള തലത്തില്‍ പാരമ്പര്യ ചികിത്സാ രീതികളുടെ ഗവേഷണം, പരിശീലനം എന്നിവയ്ക്ക് വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയെന്നും ഏറെ ഫലപ്രദമായ സംഭാഷണമായിരുന്നു തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ആഗോള ആരോഗ്യ മേഖലയെ മുന്നില്‍ നിന്ന് നയിക്കുന്ന ഇന്ത്യയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു. അതേസമയം, ലോകാരോഗ്യ സംഘടനാ തലവനുമായി പാരമ്ബര്യ ചികിത്സയുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ ചര്‍ച്ച നടത്തിയെന്നും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച സംഘടനയ്ക്ക് അഭിനന്ദനം അറിയിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനത്തില്‍ സംഘടനയ്ക്കുള്ള പ്രാധാന്യം എടുത്തു പറഞ്ഞ പ്രധാനമന്ത്രി മഹാമാരിക്കിടെ മറ്റ് രോഗങ്ങളോടുള്ള പോരാട്ടം മറക്കരുതെന്നും ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. നവംബര്‍ പതിമൂന്ന് ആയുര്‍വേദ ദിനമായി ആചരിക്കുന്നതായും പ്രധാനമന്ത്രി ഗബ്രിയേസസിനെ അറിയിച്ചു. കൊറോണ അകറ്റാന്‍ ആയുര്‍വേദം എന്നതാണ് ഇക്കുറി ആയുര്‍വേദ ദിന ചിന്താവിഷയം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button