KeralaLatest NewsNews

അമൃത് പദ്ധതി വിവാദത്തിൽ: കേന്ദ്രത്തിന്റെ 1600 കോടി പാഴാക്കി കേരള സർക്കാർ

കൊച്ചി: കേരളത്തിനെതിരെ അഴിമതി ആരോപണവുമായി കേന്ദ്രം. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി വഴി കേരളത്തിന് കിട്ടിയത് 626 കോടി രൂപ. ചെലവഴിച്ച്‌ കണക്കുകൊടുത്തത് 442 കോടി രൂപയുടേത് മാത്രം. ഇതോടെ 2279 കോടി രൂപയുടെ 1010 വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടി നടക്കാതെ പോയി. അടല്‍ മിഷന്‍ ഫോര്‍ റജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന അമൃത് പദ്ധതി, നഗരങ്ങളില്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ജല വിതരണം, റോഡ് മെച്ചപ്പെടുത്തല്‍, പാര്‍ക്ക് നിര്‍മാണം തുടങ്ങിയവ നടപ്പാക്കുന്നതാണ് പദ്ധതി.

Read Also: സിനിമയെ വെല്ലും സീന്‍; ജ്യേഷ്ഠന്‍ സിപിഎം അനിയന്‍ കോണ്‍ഗ്രസ്; അപൂര്‍വ മാമാങ്കത്തിനൊരുങ്ങി അണികൾ

കേരള സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്‌, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന് 1600 കോടിയോളം രൂപയാണ് നഷ്ടമായത്. കൊച്ചി സ്വദേശി കെ. ഗോവിന്ദന്‍ നമ്പൂതിരി കേന്ദ്ര നഗരകാര്യ വകുപ്പില്‍നിന്ന് നേടിയ വിവരാവകാശ രേഖകളിലാണ് ഈ വസ്തുതകള്‍.

എന്നാൽ ടെന്‍ഡര്‍ ക്ഷണിക്കാത്ത 432.23 കോടിയുടെ 40 പദ്ധതികളാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍നിന്ന് ഫണ്ട് നേടിയെടുക്കാന്‍ 1010 പദ്ധതികള്‍ നല്‍കി. അതിനെല്ലാം കൂടി 2,279.12 കോടി രൂപയാണ് കേന്ദ്രം കണക്കാക്കി അനുവദിച്ചത്. ഇതില്‍ 1832.34 കോടി രൂപ ചെലവു വരുന്ന 964 പദ്ധതികള്‍ക്ക് കരാര്‍ നല്‍കി. 307.46 കോടിയുടെ 512 പദ്ധതികള്‍ പൂര്‍ത്തിയാക്കി.

 

shortlink

Post Your Comments


Back to top button