Latest NewsIndia

തിരഞ്ഞെടുപ്പ് റാലി നടത്തേണ്ട സമയത്ത് രാഹുല്‍ സുഖവാസത്തില്‍, രണ്ടുപേരുടെയും വിചാരം രാജകുമാരനും രാജകുമാരിയും എന്ന്: ബിഹാര്‍ തോല്‍വിയിക്ക് പിന്നാലെ രാഹുലിനും പ്രിയങ്കക്കും എതിരെ ആഞ്ഞടിച്ച്‌ ആര്‍.ജെ.ഡി, കോണ്‍ഗ്രസിനുള്ളിലും നെഹ്‌റു കുടുംബം ഒറ്റപ്പെടുന്നു

അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാതെ രാഹുല്‍ നടത്തുന്ന പിന്നണി ഗെയിമിന് വന്‍ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് നല്‍കിയത്.

ദില്ലി: ബീഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനുള്ളില്‍ നെഹ്‌റു കുടുംബം ഒറ്റപ്പെടുന്നു. ഏകപക്ഷീയമായ തീരുമാനങ്ങളാണ് ബീഹാറില്‍ നടന്നത്. തെരഞ്ഞെടുപ്പ് ടീമിനെ അടക്കം നിയമിച്ചത് രാഹുല്‍ ഗാന്ധിയാണ്. സീനിയര്‍ നേതാക്കളായ താരിഖ് അന്‍വറും പി ചിദംബരും പാര്‍ട്ടിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് പരസ്യമായി തന്നെ പറഞ്ഞിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാതെ രാഹുല്‍ നടത്തുന്ന പിന്നണി ഗെയിമിന് വന്‍ തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് നല്‍കിയത്.

രണ്ട് തരത്തില്‍ രാഹുലിന് ഇത് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. അതേസമയം മഹാസഖ്യത്തിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി. തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുള്ള തേജസ്വി യാദവിന്റെ പരിശ്രമങ്ങളെയെല്ലാം കോണ്‍ഗ്രസ് തകര്‍ക്കുകയാണ് ചെയ്തത്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തടസമാകുകയാണ് ചെയ്തത്.

ബിജെപിക്കെതിരായ മഹാസഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് തെളിയിച്ചെന്ന് മുതിര്‍ന്ന നേതാവായ ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി. ബീഹാറിലെ സംഖ്യത്തില്‍ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 തിരഞ്ഞെടുപ്പ് റാലികള്‍ പോലും നടത്താന്‍ കഴിഞ്ഞില്ലെന്നാണ് തിവാരി കുറ്റപ്പെടുത്തിയത്.

read also: ബിനീഷ് കോടിയേരിക്കെതിരേ വിവരങ്ങള്‍ നല്‍കിയത് ബിനോയ് കോടിയേരിയും ഇ പി ജയരാജന്റെ മകൻ ജയ്സണുമൊ?

ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടില്‍ അവധി ആഘോഷിക്കാന്‍ പോകുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജകുമാരനെയും രാജകുമാരിയേയും പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മനസിലാക്കിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ കാരണമാണ് ബീഹാറിലെ പ്രധാന പാര്‍ട്ടികളായ വി.ഐ.പിയേയും എച്ച്‌.എ.എമ്മിനെയും മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നാണ് തിവാരിയുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button