MollywoodLatest NewsNewsEntertainment

അന്ന് നിര്‍മ്മാതാക്കള്‍ക്കെല്ലാം മമ്മൂട്ടി മതിയായിരുന്നു; മോഹന്‍ലാലിനെ നായകനാക്കി കെ.ജി ജോര്‍ജ് സിനിമ ചെയ്തില്ല; വെളിപ്പെടുത്തി കെ.ജി ജോര്‍ജിന്റെ ഭാര്യ

സി.വി ബാലകൃഷ്ണന്റെ 'കാമമോഹിതം' എന്ന കഥ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ശ്രമിച്ചിരുന്നു.

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് കെ ജി ജോർജ്ജ്. മമ്മൂട്ടിയെ നായകനാക്കി നിരവധി സിനിമകള്‍ ഒരുക്കിയ കെ.ജി ജോര്‍ജ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്തിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്തില്ലെന്ന് കെ.ജി ജോര്‍ജിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ സല്‍മ ജോര്‍ജ് വെളിപ്പെടുത്തുന്നു. മെട്രോ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സൽ‍മ പങ്കുവച്ചതിങ്ങനെ..

‘ കഥ കേട്ട് കഴിയുമ്ബോള്‍ നിര്‍മ്മാതാക്കള്‍ എല്ലാം പറഞ്ഞിരുന്നത് ഈ സിനിമയില്‍ നായകനായിട്ട് മമ്മൂട്ടി മതിയെന്നായിരുന്നു. എല്ലാ സിനിമകളിലും അത് തന്നെ സംഭവിച്ചു. അന്ന് നിര്‍മ്മാതാക്കള്‍ക്കെല്ലാം മമ്മൂട്ടി മതിയായിരുന്നു. ഒരിയ്ക്കലും അദ്ദേഹം നായകന്‍മാരെ മുന്‍കൂട്ടി കണ്ട് സിനിമ എഴുതാറില്ല.
മോഹന്‍ലാലിനെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. വളരെ സ്വഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് അഭിപ്രായം. ലാലിന്റെ അനായാസമായ അഭിനയം അദ്ദേഹം ആസ്വദിക്കുന്നത് ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുണ്ട്. ലാലിന്റെ നമ്ബര്‍ 20 മദ്രാസ് മെയില്‍ വലിയ ഇഷ്ടമാണ്. മദ്യപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കവിളത്തു ഉമ്മ കൊടുക്കുന്നതും ആ ചിരിയും പാട്ടുമൊക്കെ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് മലയാളത്തിലെ ഒരു നടനും ഇത്രയും ഒറിജിനാലിറ്റിയോടെ ഈ വേഷം ചെയ്യില്ല എന്നായിരുന്നു.”

സി.വി ബാലകൃഷ്ണന്റെ ‘കാമമോഹിതം’ എന്ന കഥ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഫുള്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും വലിയ മുതല്‍മുടക്ക് ആവശ്യമായിരുന്ന ആ ചിത്രം നടന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button