Latest NewsIndiaInternational

ഇന്ത്യയെ ചൊറിഞ്ഞ് വാങ്ങിയ തിരിച്ചടിയില്‍ പതിനൊന്ന്‌ പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതോടെ നയതന്ത്ര തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ നെട്ടോട്ടമോടി പാകിസ്ഥാന്‍

പതിനൊന്ന്‌ പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതോടെ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ്‌ പാക്‌ വിദേശകാര്യ മന്ത്രാലയം.

ഡല്‍ഹി : ജമ്മു കശ്‌മീരില്‍ നിയന്ത്രണരേഖയ്‌ക്കടുത്ത്‌ പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ലംഘനത്തിന്‌ ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതോടെ നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ നെട്ടോട്ടമോടി പാകിസ്ഥാന്‍. ഇന്ത്യന്‍ തിരിച്ചടിയില്‍ പതിനൊന്ന്‌ പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതോടെ ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്താന്‍ ഒരുങ്ങുകയാണ്‌ പാക്‌ വിദേശകാര്യ മന്ത്രാലയം.

നിയന്ത്രണരേഖയോട്‌ ചേര്‍ന്ന്‌ ഉറി,പുഞ്ച്‌, കുപ്വാര എന്നിവിടങ്ങളിലാണ്‌ പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രണം നടത്തിയത്‌. ജനവാസകേന്ദ്രങ്ങളിലേക്ക്‌ നടത്തിയ ആക്രമണത്തില്‍ ആറ്‌ ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു ബിഎസ്‌എഫ്‌ ജവാനും, മൂന്ന്‌ കരസേനാംഗങ്ങളും വീരമൃത്യുവരിച്ചു. തുടര്‍ന്ന്‌ ടാങ്ക്‌ വേധ തോക്കുകളും, റോക്കറ്റുകളും ഉപയോഗിച്ച്‌ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിലാണ്‌ പതിനൊന്ന്‌ പാക്‌ പട്ടാളക്കാര്‍ മരിച്ചത്‌.

വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈനികർ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ ജവാന്മാരുൾപ്പെടെ എട്ട് പേർക്ക് ജീവൻ നഷ്ടമായി. പ്രത്യാക്രമണത്തിൽ 11 പാക് സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചു. നിയന്ത്രണരേഖാ പ്രദേശങ്ങളിൽ രാത്രി വൈകിയും സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടില്ല. ഇരു വിഭാഗം സൈന്യവും ഇപ്പോഴും ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

11 പാക് സൈനികരെ വധിച്ചതിന് പുറമേ സൈനിക ബങ്കറുകളും, ഇന്ധന സംഭരണികളും, ലോഞ്ച് പാഡുകളും ഇന്ത്യം സൈന്യം തകർത്ത് തരിപ്പണമാക്കി. ഇന്ത്യയുടെ പ്രതിരോധത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

read also:കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 11 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സേന വധിച്ചു : അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

അതിർത്തി മേഖലയിലെ പാക് സൈന്യം ഒരുക്കിയ സംവിധാനങ്ങൾ ഇന്ത്യയുടെ ആക്രമണത്തിൽ തകരുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. രണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ് കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഇന്ത്യയ്‌ക്ക്‌ നാല്‌ സൈനികരെ നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button