Latest NewsNewsIndia

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം

 

ന്യൂഡല്‍ഹി; രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കേന്ദ്രം . വ്യാജ വിലാസം ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനും ഉതകുന്ന വ്യവസ്ഥകളോടെ പുതിയ സൈബര്‍ സുരക്ഷാ നയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.. നാഷണല്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്റേഴ്സ് ഓഫീസാണ് പുതിയ നയം തയ്യാറാക്കാനുള്ള നോഡല്‍ ഏജന്‍സി. അവര്‍ വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ധരുടേയും അഭിപ്രായം ശേഖരിച്ചു. നയത്തിന് അന്തിമ രൂപം നല്‍കാനായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി മന്ത്രാലയവുമായി ചര്‍ച്ച നടന്നുവരികയാണ് ഇപ്പോള്‍. ഡിസംബറോടെ നയം പ്രഖ്യാപിക്കും.

Read Also :വെടിനിര്‍ത്തല്‍ കരാർ ലംഘനം: പാക് നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി‌ ഇന്ത്യ

നിലവിലുള്ള സൈബര്‍ സുരക്ഷാ നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളായിരിക്കും പുതിയ നയത്തില്‍ മുന്നോട്ട് വെക്കുക. 2013ലെ സൈബര്‍ നയത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അണിയറയിലുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. രാജ്യത്ത് ഓണ്‍ലൈന്‍ മാരഗമുള്ള തട്ടിപ്പുകള്‍ പെരുകന്നുതു കൂടി കണക്കിലെടുത്താണ് ഇത് തടയാന്‍ പുതിയ സൈബര്‍ സുരക്ഷാ നയവുമായി എത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button