Latest NewsInternational

ദീപാവലി ദിനത്തിൽ വൈറ്റ് ഹൗസിൽ നിലവിളക്ക് തെളിയിച്ച് ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് ആശംസകൾ നേർന്ന് ട്രംപ്

ന്യൂയോർക്ക് : ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികൾക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. ട്രംപിന് പുറമേ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ദീപാവലി ആശംസിച്ചിട്ടുണ്ട്.

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് മൈക്ക് പോംപിയോ ട്വിറ്ററിൽ കുറിച്ചു. നിലവിളക്കിൽ തിരിതെളിയിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ആശംസ.ദീപാവലിയുടെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

read also: രാവണനിഗ്രഹത്തെ ആഘോഷമാക്കി പാകിസ്താനിലും ഹിന്ദുസമൂഹത്തിന്റെ ദീപാവലി

ഇതിന്റെ ചിത്രങ്ങളും ട്രംപ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിളക്ക് തെളിയിച്ചാണ് ട്രംപ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ആഘോഷപരിപാടിയിൽ ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരും പങ്ക് ചേർന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button