Latest NewsNewsInternational

പാകിസ്ഥാനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടത് ഇമ്രാൻ ഖാൻ സർക്കാരെന്ന് സർവേ ; പ്രതിഷേധവുമായി ജനങ്ങൾ

ഇസ്ലാമാബാദ് :രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് സർവ്വേ ഫലങ്ങൾ പുറത്തു വന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന് ഉത്തരവാദികൾ ഇമ്രാൻ സർക്കാരാണെന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. ഗ്ലോബർ മാർക്കറ്റ് റിസർച്ച് ആന്റ് പബ്ലിക് ഒപ്പീനിയൻ സ്‌പെഷ്യലിസ്റ്റ് നടത്തിയ സർവ്വേയിലാണ് ജനങ്ങളുടെ ഇമ്രാൻ സർക്കാർ വിരുദ്ധ മനോഭാവം വ്യക്തമാകുന്നത്.

ഒക്ടോബർ 28 മുതൽ നവംബർ നാല് വരെയാണ് ആളുകൾക്കിടയിൽ സർവ്വേ നടത്തിയിരിക്കുന്നത്. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തെഹരീക് ഇ ഇൻസാഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ഉണ്ടായ വിലക്കയറ്റം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് സർവ്വേയിൽ വ്യക്തമാക്കുന്നു. സാധാരണക്കാരും, ദരിദ്രരുമാണ് ഇതിൽ ഏറെ പ്രയാസം നേരിടുന്നത്.

മുൻ വർഷങ്ങളെക്കാൾ കൂടുതൽ പണപ്പെരുപ്പമാണ് നിലവിൽ പാകിസ്താനിൽ ഉള്ളത്. ഇതിന് ഉത്തരവാദികൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരുമാണെന്ന് 49 ശതമാനം ആളുകളും സർവ്വേയിൽ അഭിപ്രായപ്പെടുന്നു. 15 ശതമാനം ആളുകൾ മുൻ സർക്കാരിനെയും, എട്ട് ശതമാനം പേർ അജ്ഞാത മാഫിയകളെുയും പഴിക്കുന്നുണ്ട്.

രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം 88 ശതമാനം ആളുകളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സർവ്വേയിൽ പ്രതികരിച്ച 87 ശതമാനം പേരും വിലക്കയറ്റത്താൽ ബുദ്ധിമുട്ട് നേരിടുന്നവരാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 83 ശതമാനം ആളുകളുടെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ടെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button