CinemaMollywoodLatest NewsNews

രൂപേഷ് പീതാംബരന്‍ ചിത്രം ‘റഷ്യ’യുടെ ചിത്രീകരണം അവസാനിച്ചു…!

നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റഷ്യ’ .സിനിമയുടെ ചിത്രീകരണം തൃശൂരില്‍ പൂര്‍ത്തിയായിരിക്കുന്നു. കൊച്ചി, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് റഷ്യ ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

‘ഉറങ്ങാനാവാത്ത 15 ദിനങ്ങള്‍’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരികസംഘര്‍ഷമാണ് പറയുക. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന റഷ്യ, ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ സംഘര്‍ഷം പറയുന്നതിനോടൊപ്പം അതിന്റെ ശാസ്ത്രീയവശങ്ങള്‍ കൂടി ചിത്രം വ്യക്തമാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button