KeralaNattuvarthaLatest NewsNews

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഈന്തപ്പഴ വിതരണം; ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമെന്ന് രേഖകള്‍ പുറത്ത്; ഈന്തപ്പഴം കൂടുതൽ വിതരണം ചെയ്തത് തൃശ്ശൂരിൽ

ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ ചട്ടലംഘനമുണ്ടെന്നാണ് കസ്റ്റംസ്

തിരുവനന്തപുരം: .അനധികൃതമായി യുഎഇ കോണ്‍സുലേറ്റില്‍നിന്നുള്ള ഈന്തപ്പഴം സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത് ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നെന്ന് രേഖകള്‍ പുറത്ത്.

ഇത്തരത്തിൽ 39,894 പേര്‍ക്ക് 250 ഗ്രാം വീതം 9973.50 കിലോ ഈന്തപ്പഴമാണ് സ്ഥാപനങ്ങളില്‍ വിതരണം ചെയ്തതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്തത് – 1257.25 കിലോ. കുറവ് ആലപ്പുഴയില്‍ – 234 കിലോ. ഈന്തപ്പഴവിതരണത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ ഊർജിതമായി നടക്കുകയാണ്.

കൂടാതെ വെറുംമൂന്ന് വര്‍ഷം കൊണ്ട് 17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യുഎഇയില്‍ നിന്ന് എത്തിച്ച ശേഷം സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ ചട്ടലംഘനമുണ്ടെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്നത്.

 

shortlink

Post Your Comments


Back to top button