Latest NewsIndiaInternational

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതരമായ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് വിവിധ മാധ്യമങ്ങളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

തുർക്കിയിലെ യാഥാസ്ഥിതിക സംഘടനയും തീവ്രവാദ ബന്ധം ആരോപിക്കുന്നതുമായ ഐ.എച്ച്.എച്ചുമായി പോപ്പുലർ ഫ്രണ്ട് ബന്ധം സ്ഥാപിച്ചതായി റിപ്പോർട്ട് . പോപ്പുലർ ഫ്രണ്ടുമായി ഐ.എച്ച്.എച് നേതൃത്വം നടത്തിയ ചർച്ചകളുടെ വിവരങ്ങൾ പുറത്തു വിട്ടത് പ്രമുഖ യൂറോപ്യൻ   മാധ്യമമായ നോർഡിക് മോണിറ്ററാണ്. 2018 ഒക്ടോബര് 20 നു ഇസ്താൻബുളിൽ നടന്ന കൂടികാഴ്ച്ചയുടെ ദൃശ്യങ്ങൾ നോർഡിക് മോണിറ്റർ പുറത്തു വിട്ടിട്ടുമുണ്ട്.പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുൽ റഹ്മാൻ, പ്രൊഫ:പി കോയ എന്നിവർ ഇസ്താൻബുളിൽ ഫ്രീഡം ആൻഡ് ഹുമാനറ്റേറിയൻ റിലീഫ് സംഘടനാ ആസ്ഥാനത്തു എത്തി സൗഹൃദ ചർച്ചകൾ നടത്തിയിരുന്നു.

കൂടിക്കാഴ്ചയിൽ ഐ.എച്ച്.എച്ച് സെക്രട്ടറി ജനറൽ ഡാറൂംസ് അയ്ദീന്,വൈസ് പ്രസിഡണ്ട് ഹ്യൂയീസിൻഒരൂക് എന്നിവർ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. അതെ സമയം ജനം ടിവി ഉൾപ്പെടെയുള്ള ചില മലയാള മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽ ക്വയ്‌ദ ബന്ധം ആരോപിച്ച് റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അകറ്റി നിർത്തിയിരിക്കുന്ന സംഘടനയാണ് ഐ.എച്ച്.എച് അഥവാ ഫൌണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ് സ് ആൻഡ് ഫ്രീഡംസ്‌ ആൻഡ് ഹുമനറ്റേറിയൻ റിലീഫ് .

മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയെന്നാണ് അവകാശവാദമെങ്കിലും സംഘടന ഭീകരവാദികളെ സഹായിക്കുന്നുണ്ടെന്ന് ലോക രാജ്യങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ലോക മുസ്ലീങ്ങളുടെ നേതൃ സ്ഥാനത്തു എത്താൻ പരിശ്രമിക്കുന്ന തുർക്കി പ്രസിഡണ്ട് എർദോഗാൻ ഐ.എച്ച്.എച്ചിനു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ . അൽ ക്വയ്‌ദയുടെ തുർക്കിയിലെ ഘടകത്തിന്റെ നേതാക്കൾ ഐ.എച്ച്.എച്ചിലും ബന്ധമുള്ളവരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പാലസ്തീനിലെ ഭീകര സംഘടനയായ ഹമാസും, ലിബിയ, സിറിയ, പാക്കിസ്ഥാൻ ഉൾപ്പെടയുള്ള രാജ്യങ്ങളിലെ ഭീകര ഗ്രൂപ്പുകളുമായും അൽ ക്വയ്‌ദയുമായും അടുപ്പമുള്ള ഈ സംഘടനയെ ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ട്.സന്നദ്ധസംഘട പ്രവർത്തനത്തിന്റെ മറവിൽ ആയുധ കടത്തും ഭീകരന്മാർക്ക് സഹായം എത്തിക്കലുമാണ് ഈ സംഘടന ചെയ്യുന്നതെന്ന് റഷ്യ ആരോപിച്ചു.ലോക രാജ്യങ്ങളിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുർക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്.

ഇതിന്റെ ഭാഗമായാണ് പോപ്പുലർ ഫ്രണ്ടുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറുകയാണ് എർദോഗന്റെ ലക്‌ഷ്യം.തുർക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എർദോഗന്റെ ലക്‌ഷ്യം.ഇതിനായി അൽ ക്വയ്‌ദയുടെ സഹായവും തുർക്കി പ്രസിഡണ്ട് തേടിയിട്ടുണ്ട്.അൽ ക്വയ്‌ദയെ പുനരുജ്ജീവിപ്പിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുന്നത് ഇപ്പോൾ എർദോഗനാണ്.പോപ്പുലർ ഫ്രണ്ടിനെ ഇന്ത്യയിലെ തുർക്കി താല്പര്യങ്ങൾ സംരക്ഷിക്കുന്ന സംഘടനയാക്കി വളർത്തലാണ് ലക്‌ഷ്യം.

സന്നദ്ധ സംഘന പ്രവർത്തനത്തിന്റെ മറവിലാകും സഹകരണം എന്ന് മാത്രം.തുർക്കിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉണ്ടാക്കാൻ പി.എഫു.ഐ ഷായിക്കണമെന്നണ് പ്രധാന ധാരണ എന്ന് റിപ്പോർട്ടു പറയുന്നു.യുദ്ധ മേഖലകളിൽ സന്നദ്ധ സംഘടന പ്രവർത്തനത്തിന്റെ മറവിൽ ആയുധം എത്തിക്കയും ഭീകരവാദികൾക്കു സഹായം എത്തിച്ചതിന്റെ പേരിൽ റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നിരുന്നു.

നൂറോളം രാജ്യങ്ങളിൽ സജീവമായ ഐ.എച്ച്.എച് തുർക്കിക് വേണ്ടി ചാര പ്രവർത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളിൽ തുർക്കിക്കു വേണ്ടി ശബ്ദമുയർത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സന്നദ്ധ സംഘടന പ്രവർത്തനം, അഗതി പരിപാലനം എന്നെയൊക്കെ യാണ് അവകാശവാദം എന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button