Latest NewsUAENews

യുഎഇയില്‍ ഇന്ന് 1,210 പേര്‍ക്ക് കൂടി കൊവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,210 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 691 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. എന്നാൽ അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു.

യുഎഇയില്‍ ഇതുവരെ 150,345 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 143,252 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 530 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 6,563 കൊവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 126,916 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 1.49 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button