CinemaLatest NewsNewsKollywood

സുരാജ് വെഞ്ഞാറമൂട് ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിലേക്ക്.!

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് അന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇരുവരുടെയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ചിത്രം തമിഴ് റീമേക്കിനൊരുങ്ങിയിരിക്കുകയാണ്.

പ്രശസ്ത തമിഴ് സംവിധായകന്‍ കെ എസ് രവികുമാറാണ് ചിത്രത്തിന്റെ തമിഴ് പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് കെ എസ് രവികുമാര്‍. രവികുമാറിന്റെ അസോസിയേറ്റസായ ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം ചിത്രം സംവിധാനം ചെയ്യുകയെന്നാണ് വാർത്തകൾ. തമിഴ് റീമേക്ക് സംബദ്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button