Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സേവന പ്രവർത്തനങ്ങളിൽ ആര്‍എസ്എസിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

നാഗ്പൂര്‍ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സേവന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തെ പ്രശംസിച്ച് ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരേല്‍. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ്ക്കാലത്ത് സമൂഹത്തെ സഹായിക്കുന്നതില്‍ സദാ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ആര്‍എസ്എസ് ഇന്ത്യയിലുടനീളം കൈക്കൊളളുന്ന സേവന പ്രവർത്തനങ്ങൾ സര്‍സംഘചാലക് വിശദീകരിച്ചതായി ബാരി ഒ ഫാരേല്‍ വ്യക്തമാക്കി. മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലുളളവരുമായും താന്‍ കൂടിക്കാഴ്ച നടത്തിവരുന്നുണ്ടെന്ന് ബാരി ഒ ഫാരേല്‍ പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് സര്‍സംഘചാലകിനെ സന്ദര്‍ശിച്ചത്. ഇന്ത്യയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും അറിവ് ലഭിക്കാനും ഇത്തരം കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button