Latest NewsIndia

‘തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറി മമത ഭരിക്കുന്ന പശ്ചിമബംഗാള്‍, സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരം; ‘; ​തെളിവുകൾ നിരത്തി ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്

'വടക്കന്‍ ബംഗാളില്‍ നിന്ന് 6 അല്‍ഖ്വയ്ദ ഭീകരരെയാണ് അറസ്റ്റ് ചെയ്തതത്. സംസ്ഥാനത്ത് ഇവര്‍ക്ക് ശക്തവും വ്യാപകവുമായ വേരുണ്ട്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തീവ്രവാദികളുടെയും ദേശദ്രോഹികളുടെയും നാടായി മാറിയിരിക്കുകയാണ് മമത ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാള്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വടക്കന്‍ ബംഗാളില്‍ നിന്ന് 6 അല്‍ഖ്വയ്ദ ഭീകരരെയാണ് അറസ്റ്റ് ചെയ്തതത്. സംസ്ഥാനത്ത് ഇവര്‍ക്ക് ശക്തവും വ്യാപകവുമായ വേരുണ്ട്.

ബംഗാളില്‍ നിന്ന് ഭീകരര്‍ പരിശീലനം നേടി ബംഗ്ലാദേശിലേക്ക് എത്തുന്നുവെന്ന് ബംഗ്ലാദേശി നേതാവ് ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയില്‍ വേരോട്ടമുള്ള പല ഭീകര പ്രസ്ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്’ – ദിലീപ് ഘോഷ് പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ആകെ തകർന്നടിഞ്ഞു കോൺഗ്രസ്: ബീഹാറിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു, ഗോവ സംസ്ഥാന വക്താവ് രാജിവെച്ചു

രാജ്യത്തിന് പുറത്തു നിന്നുള്ളവരാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും അദ്ദേഹം ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button