Latest NewsNewsIndia

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടം പരത്തുന്നു…!

ന്യൂഡൽഹി: ദീപാവലി ആഘോഷം തുടരുന്നതിനിടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിൽ തുടരുന്നു. നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്​ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരാഴ്​ചയായി ഏറ്റവും ഉയർന്ന നിലയിലായിരുന്നു ഡൽഹിയിലെ മലിനീകരണതോത് ഉണ്ടായിരുന്നത്​. ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതും മറ്റും മലിനീകരണത്തിന്റെ ആക്കം കൂട്ടി.

ഉയർന്ന മലിനീകരണതോത്​ ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്​നങ്ങളുള്ളവരുടെ മരണത്തിന്​ വരെ കാരണമാകുന്നതാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ സുരക്ഷിത പരിധി കഴിഞ്ഞതിനാൽ തന്നെ ഡൽഹിയിൽ അടിയന്തരസാഹചര്യമാണ്​ നിലനിൽക്കുന്നതെന്നാണ്​ വിലയിരുത്തൽ ഉള്ളത്.

ദീപാവലിയോട്​ അനുബന്ധിച്ച്​ ദേശീയ ഹരിത ട്രൈബ്യൂണൽ പടക്കങ്ങളുടെ വിൽപ്പനയും ഉപയോഗവും വിലക്കിയിരുന്നു. എന്നാൽ വിലക്ക്​ ലംഘിച്ച്​ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻതോതിൽ പടക്കം പൊട്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button