Latest NewsNewsCrime

പട്ടാപ്പകല്‍ യുവാവിന്റെ തല വെട്ടിമാറ്റി; ശിരസ് പള്ളിയിലേക്ക് വലിച്ചെറിഞ്ഞു; ദൃശ്യങ്ങള്‍

മധുരൈ: പട്ടാപ്പകല്‍ യുവാവിന്റെ തല വെട്ടിമാറ്റി. ശരീരത്തില്‍ നിന്ന് അറുത്തു മാറ്റിയ തല പളളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞു. സംഭവം തമിഴ്‌നാട്ടിൽ. മധുരയില്‍ തിങ്കളാഴ്ച (നവംബർ-16) രാവിലെയാണ് സംഭവം. കിഴവാസലിലെ തിരക്കുള്ള റോഡില്‍ വച്ചാണ് അക്രമിസംഘം അഴിഞ്ഞാടിയത്. നടന്നു പോകുകയായിരുന്ന മുരുകാനന്ദം എന്ന യുവാവിനെ കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: സിദ്ദിഖ് കാപ്പന്‍റെ ജാമ്യം; ഇടക്കാല ഉത്തരവില്ല

ശരീരത്തില്‍ നിന്ന് അറുത്തുമാറ്റിയ തല തൊട്ടടുത്തുള്ള പള്ളിയുടെ വെളിയിലേക്ക് വലിച്ചെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.സംഭവം നടക്കവേ ആ വഴി കടന്നുപോയ വഴിയാത്രക്കാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘം എത്തിയ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ സമയം ആ വഴി കടന്നുപോയ വഴിയാത്രക്കാരന്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button