Latest NewsNewsIndia

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജി ഇന്ന് സുപ്രിം കോടതിയില്‍; നിർണായകം

സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു.ഡബ്ല്യു.ജെ വീണ്ടും സുപ്രിംകോടതിയിലെത്തുന്നത്.

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹർജി ഇന്ന് സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിദ്ദിഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെ.യു.ഡബ്ല്യു.ജെ വീണ്ടും സുപ്രിംകോടതിയിലെത്തുന്നത്.

എന്നാൽ സിദ്ദിഖ് കാപ്പനെ കാണാന്‍ കെയുഡബ്ല്യുജെ പ്രതിനിധികളെ അനുവദിക്കുക, അഭിഭാഷകന് കാണാന്‍ അനുമതി നല്‍കുക, കുടുംബത്തെ കാണാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സുപ്രിംകോടതിയില്‍ യൂണിയന്‍ ഉന്നയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Read Also: ഇത് ഭയാനകം, ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? തുറന്നടിച്ച് സിദ്ദിഖ് കാപ്പന്റെ കുടുംബം

അതേസമയം നീതി ന്യായ കോടതിയുടെ പക്ഷപാതത്തെ ചോദ്യം ചെയ്ത് കാപ്പന്റെ കുടുംബം. “അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചുവെന്ന് കേട്ട ശേഷം, എന്റെ ഭര്‍ത്താവിന് നീതി ലഭിച്ചിട്ടില്ലെന്ന് ചിന്തിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാകുന്നു. അറസ്റ്റിന് ശേഷം കോടതിയും ജയില്‍ അധികൃതരും അദ്ദേഹത്തെ കാണാന്‍ പോലും ഞങ്ങളെ അനുവദിച്ചിട്ടില്ല. അദ്ദേഹത്തെ കുറിച്ച്‌ ഒന്നും ഞങ്ങള്‍ അറിയുന്നില്ല, ഇത് ഭയാനകമാണ്. ഞങ്ങള്‍ വിവിധ തലങ്ങളില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നീതി ലഭിച്ചില്ല. ഞങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ?” യുപി മഥുരയില്‍ ജയിലിലടച്ച ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന (37) ചോദിക്കുന്നു.

ഹഥ്റാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദലിത് യുവതിയുടെ വീട്ടിലേക്കുള്ള യാത്രയില്‍, അഴിമുഖം ഓണ്‍ലൈനില്‍ ജോലി ചെയ്യുന്ന സിദ്ദിഖ് കാപ്പന്‍ ഒക്ടോബര്‍ 5 ന് മഥുരയില്‍ വെച്ച്‌ അറസ്റ്റിലായി. ഒക്ടോബര്‍ 6 ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റുകള്‍ (കെ‌യുഡബ്ല്യുജെ) സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് അപേക്ഷ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button