Latest NewsNewsIndia

ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി വിമാനക്കമ്പനി ജീവനക്കാരന്റെ മൊഴി : ലഹരി മരുന്ന് വാങ്ങുന്നതിന് അടക്കം സാമ്പത്തിക സഹായം നല്‍കിയത് ബിനീഷെന്ന് അനൂപ് മുഹമ്മദ്.. കള്ളപ്പണം വെളുപ്പിക്കല്‍ കേസിനു പുറമെ കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര… ബിനീഷിന് ഇനി പുറത്തിറങ്ങല്‍ എളുപ്പമല്ല…

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസിനു പുറമെ കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര. മയക്കുമരുന്ന് കേസിലും ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി. ബിനീഷിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍ സി ബി ഓഫീസിലേക്ക് കൊണ്ടുപോയി. സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയാണ് ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ സി ബി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. രതുടര്‍ന്ന് പരപ്പന അഗ്രഹാര ജയിലില്‍ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി നീട്ടിയതുകൊണ്ടാണ് ബിനീഷിനായി എന്‍ സി ബി ഇത്രയും ദിവസം കാത്തിരുന്നത്. ചോദ്യം ചെയ്യലിന് ശേഷമാകും ബിനീഷിന് എതിരായ തുടര്‍നീക്കങ്ങളില്‍ എന്‍ സി ബി തീരുമാനമെടുക്കുക.

Read Also : ബൈക്ക് മറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകം : കൊലയ്ക്ക് പിന്നില്‍ ഭാര്യയുടെ പരപുരുഷ ബന്ധം : ഭാര്യയും കാമുകനും അറസ്റ്റില്‍

രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു. ഈ കേസിലാണ് ബിനീഷ് കോടിയേരിയും പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്.

ബിനീഷ് കൊക്കെയ്ന്‍ എന്ന മാരക ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്മെന്റ്സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരന്‍ സോണറ്റ് ലോബോ എന്‍ഫോഴ്‌സ്മെന്റിന് മൊഴി നല്‍കിയിരുന്നു. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദര്‍ശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴിയിലുണ്ട്. ഇ ഡി ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ബിനീഷ് എന്‍ സി ബിയുടെ കസ്റ്റഡിയിലായതോടെ ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button