KeralaLatest NewsNews

സിഎജിയെ കോടാലിയായി ഉപയോഗിക്കുന്നു: സിപിഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

4 ജി​ല്ല​ക​ളി​ല്‍ ക​ക്ഷി ഭേ​ദ​മ​ന്യേ കി​ഫ്ബി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തിന്‍റ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള കോ​ടാ​ലി​യാ​യി സി.​എ.​ജി​യെ പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കേ​ര​ള​ത്തിെന്‍റ വി​ക​സ​ന​പ​ദ്ധ​തി​ക​ളെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ എ​ല്‍.​ഡി.​എ​ഫ് സം​ഘ​ടി​ച്ച ജ​ന​കീ​യ പ്ര​തി​രോ​ധം ക​ണ്ണേ​റ്റു​മു​ക്ക് ജ​ങ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം മാ​ന്ദ്യ​ത്തിെന്‍റ പി​ടി​യി​ല​മ​ര്‍​ന്ന​പ്പോ​ഴും കേ​ര​ളം വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പി​ന്നോ​ട്ടു​പോ​യി​ല്ല. 14 ജി​ല്ല​ക​ളി​ല്‍ ക​ക്ഷി ഭേ​ദ​മ​ന്യേ കി​ഫ്ബി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്.

ബി.​ജെ.​പി​ക്കൊ​പ്പം യു.​ഡി.​എ​ഫും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഇതിനായി ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തിെന്‍റ വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍​ക്കു​മേ​ല്‍ അ​ഞ്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ കൊ​ണ്ടു​വ​ന്നി​ട്ടും യാ​തൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​വ​ര്‍​ക്കൊ​ന്നും കി​ഫ്ബി​യെ ല​ക്ഷ്യം വെ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി.​എ.​ജി​യെ വ​ള​ഞ്ഞ​വ​ഴി​യി​ല്‍ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

Read Also: ലോക ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര്? ഉത്തരവുമായി മന്ത്രി എം.എം മണി

എന്നാൽ കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് ഒ​രി​ക്ക​ലും ഇ​ട​ത് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​ത​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ല്‍, കേ​ര​ള​ത്തിെന്‍റ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യി​ടാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ശ്ര​മി​ച്ചാ​ല്‍ കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം വി.​വി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​നേ​താ​വ് പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍, തൈ​ക്കാ​ട് വാ​ര്‍​ഡ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​ദീ​പ്, സ​മൂ​ഹ്യ​പി​ന്നാ​ക്ക മു​ന്ന​ണി നേ​താ​വ് അ​ഡ്വ. ക​ലേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button