KeralaLatest NewsNews

പോലീസ് പട്രോളിങ്ങിനിടെ സംഘർഷം ; 3 പൊലീസുകാർക്ക് പരുക്ക്

കാസര്‍കോട് : മേല്‍പ്പറമ്പില്‍ പട്രോളിങ്ങിനിടെ പൊലീസിനുനേരെ കയ്യേറ്റം. സി.ഐ. അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

Read Also : ശബരിമല യാത്രയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കെട്ടിടത്തിന് മുന്നില്‍ കൂടിനിന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്ഏറ്റുമുട്ടലില്‍ കലാശിച്ചത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഒരു സംഘം ആളുകള്‍ മാസ്ക് ധരിക്കാതെ കൂട്ടം കൂടി നിന്നത് പൊലീസ് ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു, ചിലരൊഴികെ എല്ലാവരും പൊലീസ് പറഞ്ഞത് അനുസരിച്ച് പിരിഞ്ഞുപോയി.

ഇതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്‍റെ താക്കോല്‍ ഒരാള്‍ കൈവശപ്പെടുത്തുന്നത്. തുടര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെ വാക്കേറ്റമായി. തുടര്‍ന്നാണ് പൊലീസിനു നേരെ കയ്യേറ്റേമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button