KeralaLatest NewsNews

വികസനത്തിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് എതിർക്കാതിരുന്നത്,എന്നാൽ യു ഡി എഫ് അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വികസനത്തിന് തടസം നിൽക്കേണ്ട എന്നു കരുതിയാണ് തുടക്കത്തിൽ യു ഡി എഫ് കിഫ്ബി എതിർക്കാതിരുന്നതെന്നും എന്നാൽ യു ഡി എഫ് അധികാരത്തിൽ എത്തിയാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

ഓഡിറ്റ് പോലും ഇല്ലാത്ത ഫണ്ട് വിനിയോഗം അഴിമതിയാണ്. വിമർശിക്കുന്നവർക്ക് ഫണ്ടില്ല എന്ന് പറയാൻ ഇത് പാർട്ടി ഫണ്ടല്ല, പൊതു ഫണ്ടാണ്. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ധനസമാഹരണത്തിന് സർക്കാർ കണ്ടെത്തിയ വളഞ്ഞ മാർഗമാണ് കിഫ്ബിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

എന്ത് വളഞ്ഞ മാർഗവും ചെന്ന് അവസാനിക്കുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടവരിൽ ആണ്. ഈ സാഹചര്യത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഇതേപടി തുടരണോ എന്ന് മുന്നണി ഗൗരവമായി ചർച്ച ചെയ്യും.

സംസ്ഥാനം ഭരിക്കുന്നത് പരാജയപ്പെട്ട സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ത്രിതല പഞ്ചായത്തുകൾക്കുള്ള ഫണ്ട് കുറച്ചു. കോവിഡ് കാലത്ത് എല്ലാ ചുമതലകളും നൽകിയിട്ടും ആവശ്യമായ പണം നൽകിയില്ല. ഇത് തദ്ദേശ സ്ഥാപനങ്ങളെ കടക്കെണിയിലാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിൽ മുൻ യു ഡി എഫ് സർക്കാർ മാതൃക കാണിച്ചു എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button