Latest NewsIndia

വേൽയാത്രയിൽ പങ്കെടുക്കാൻ പോയപ്പോൾ കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി, പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് വേല്‍ മുരുകന്‍ തുണ കൊണ്ടെന്ന് ഖുശ്‌ബു , ആസൂത്രിതമെന്ന് സംശയം ഡ്രൈവർ കസ്റ്റഡിയിൽ

തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്.

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു കാഞ്ചീപുരം ജില്ലയിലെ മെല്‍മര്‍വത്തൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഖുഷ്ബു സഞ്ചരിച്ച വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. തലനാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്.

അപകടത്തെക്കുറിച്ച്‌ ഖുഷ്ബു തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. തകര്‍ന്ന വാഹനത്തിന്റെ ചിത്രങ്ങളും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഒരു ട്രക്ക് തങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരും. വേല്‍ മുരുകന്‍ രക്ഷിച്ചു. മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിത്. പൊലീസ് അന്വേഷണം തുടരുന്നു’- ഖുശ്ബു ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിസഭ ഉടന്‍ പുന:സംഘടിപ്പിച്ചേക്കുമെന്നു സൂചന, ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയാകും ; കേരളത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം പരിഗണിക്കുന്നതായി റിപ്പോർട്ട്

അപകടത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചതായും നടി പറഞ്ഞു.അതേസമയം സംഭവം ആസൂത്രിതമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഖുഷ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്.

shortlink

Post Your Comments


Back to top button