KeralaLatest NewsNews

ഏഴിമല നാവിക അക്കാദമിക്ക് ബോംബ് ഭീഷണി

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്ക് ബോംബ് ഭീഷണി. അക്കാദമി ബോംബ് വച്ച് തകര്‍ക്കും എന്നായിരുന്നു ഭീഷണി. സിഖ് ടിബറ്റന്‍സ് ആന്‍ഡ് ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണി എത്തിയതെന്നാണ് വിവരം. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല.

Read Also : സ​ത്യം പ​റ​ഞ്ഞ​തി​ന് എ​ന്നെ​യും അ​പ​മാ​നി​ച്ചി​രു​ന്നു, വൈ​കി​യാ​ണെ​ങ്കി​ലും സ​ത്യം പു​റ​ത്തു​വ​ന്നു; ഗണേഷ്​കുമാര്‍

നാവിക അക്കാദമി അധികൃതര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ബോംബ് ഭീഷണി സന്ദേശം കൈമാറി. നാഷണല്‍ ഡിഫന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിശന്റ നിര്‍ദേശ പ്രകാരമാണ് ഭീഷണി സന്ദേശം പോലീസ് മേധാവിക്ക് കൈമാറിയത്.

ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അക്കാദമിക് കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എംസി പ്രമോദ് പരാതിയിന്മേല്‍ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button